Uncategorized

“അതിന് അവസാനം ഉണ്ടാവില്ല!”

വചനം

യെശയ്യാ 9 : 7

അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.

നിരീക്ഷണം

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ആധപത്യത്തെക്കുറിച്ച് യെശയ്യാ പ്രവാചകൻ പ്രവചിക്കുന്നു. യേശുവിന്റെ ആദിപത്യം വലീയ മഹത്തരവും, സമാധാനത്താൽ ഊർജസ്വലവും ആകും എന്നും ആ രാജത്വത്തിന് അവസാനം ഉണ്ടാകുകയില്ല എന്നും വ്യക്തമാക്കുന്നു.

പ്രായോഗികം

2700 വർഷങ്ങൾക്കുമുമ്പ് യെശയ്യാ പ്രവാചകൻ നാം ഇന്ന് അനുഭവിക്കുന്നത് വിശ്വാസത്താൽ കണ്ട് ഈ പ്രവചനം നടത്തുന്നു എന്ന് വിശ്വസിക്കുവാൻ കഴിയുമോ? പ്രവാചകൻ ഇപ്രകാരം പറഞ്ഞു യേശുവിന്റെ രാജ്യത്വം അവസാനം അറിയുകയില്ല! അതിനെക്കുറിച്ച് ചിന്തിക്കുവാൻ കഴിയുമോ? യെശയ്യാവ് ദൈവത്തിന്റെ ഒരു പ്രവാചകൻ ആയിരുന്നു. അദ്ദേഹത്തിന് ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. എന്നാലും മറ്റാരും കാണാത്ത കാര്യങ്ങൾ അദ്ദേഹം പ്രവചനാത്മാവിൽ കണ്ടു. കാലക്രമേണ യഹൂദാ ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ മനശ്ശെ രാജാവ് പ്രവാചകനെ രണ്ടായി വെട്ടികൊന്നു എന്ന് യഹൂദാ ചരിത്രം പറയുന്നു. അന്നത്തെക്കാലത്ത് ഇത്രയും മോശം ഭരണത്തിൽ കീഴിൽ ആയിരുന്നിട്ടും രക്തസാക്ഷിത്വം വരിച്ചിട്ടും യെശയ്യാ പ്രവാചകന് തന്റെ പ്രവചനാത്മാവിൽ രാജാധിരാജാവ് വരുന്നു എന്നും അവന്റെ അധിപത്യത്തിന് അവസാനം ഉണ്ടാകുകയില്ലെന്നും അവിടെ നിത്യം സമാധാനം ഉണ്ടുകുമെന്നും പ്രവചിക്കുവാൻ കഴിഞ്ഞു. നമുക്ക് ഇന്നത്തെക്കാലത്ത് ഇത്രയും നല്ലഭരണം ഉണ്ടെങ്കിലും അങ്ങനെയുള്ള ഒരു നല്ലകാലത്തെക്കുറിച്ചും നല്ല ഭാവിയെക്കുറിച്ചും ആത്മാവിൽ കാണുവാൻ നമ്മുടെ ആത്മീയ കണ്ണ് പ്രകാശിക്കുന്നില്ല എന്ന് തോന്നുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ നിത്യ രാജ്യത്വത്തെക്കുറിച്ചുള്ള നല്ലവെളിപ്പാട് പ്രപിക്കുവാൻ എന്റെ ആത്മീയ കണ്ണ് പ്രകാശിപ്പിക്കുമാറാകേണമേ. ആമേൻ