Uncategorized

“യേശു ശരി പക്ഷേ യിശ്ശായി?”

വചനം

യെശയ്യാ 11 : 1

എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.

നിരീക്ഷണം

യേശുവിന്റെ ജനനത്തിനും ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ്, ഇപ്രകാരം സംഭവിക്കുമെന്ന് യെശയ്യാ പ്രവാചകൻ പ്രവചിച്ചിരിക്കുന്നു. ഇത് വളരെ ശ്രദ്ധേയമായ കാര്യമായിരുന്നു. യെശയ്യാവ് അകദേശം 300 വർഷങ്ങൾക്ക് മമ്പ് ജനിച്ചു എന്നാൽ യേശുവിന്റെ പൂർവ്വ പിതാവ് യിശ്ശായി എന്ന് പേരുള്ള ഒരു മനുഷ്യനായിരിക്കും എന്നും പ്രവചിച്ചു. എന്നാൽ അദ്ദേഹം ഇതിനോടകം മരിച്ചുപോയി എന്നത് വ്യക്തമാണ്.

പ്രായോഗികം

പ്രവാചകനെകൊണ്ട് തന്റെ പേന ചലിപ്പിച്ച്ത് ദൈവത്തനിന്റെ കരമല്ലാതെ മറ്റൊന്ന് അല്ല. അല്ലെങ്കിൽ ഇങ്ങനെ പ്രവചിക്കുവാൻ പ്രവാചകന് കഴിയുകയില്ല. ഇന്ന് നമുക്ക് വ്യക്തമായി അറിയാം ആ രണ്ടു പ്രവചനങ്ങളും നിറവേറി എന്നത്. അതുകൊണ്ട് ആ പ്രവചനത്തോട് നമുക്ക് യോചിക്കുവാൻ കഴിയും. എന്നാൽ ഇതിൽ അതിശയകരമായ ഒരു കാര്യം യേശുവിനെക്കുറിച്ച് പ്രവചിച്ചത് ശരി എന്നാൽ യിശ്ശായിയേക്കുറിച്ച് എന്തിന്? ദൈവഹിതമല്ലാത്ത ഒരു പ്രവചനവും നിറവേറുകയില്ല. എന്നാൽ എന്തുകൊണ്ട് പ്രവാചകൻ ദാവീദന്റെ പേര് പറയാതെ യിസ്സായി എന്ന പേര് ഇവിടെ ഉപയോഗിച്ചു? ഒരു കുഞ്ഞ് ജനിക്കണമെങ്കിൽ അത് ദൈവം അറിയണം എന്നും അതിന്റെ അപ്പന്റെ പേരും ദൈവത്തിന് അറിയാം എന്നും ഇവിടെ വ്യക്തമാകുന്നു. നമ്മുടെ എല്ലാ കാര്യങ്ങളും ദൈവത്തിന് അറിയാം അത് 300 വർഷം മുമ്പായാലും 700 വർഷം മുമ്പായാലും ദൈവം നമ്മെ കണ്ടിരിക്കുന്നു.  

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് സകലവും അറിയുന്നു എന്റെ എല്ലാ വഴികളും അങ്ങയുടെ മുമ്പിൽ ഇരിക്കുന്നു ആകയാൻ ഞാൻ എന്ന തന്നെ സമർപ്പിക്കുന്നു. തുടർന്നും എന്നെ വഴിനടത്തുമാറാകേണമേ. ആമേൻ