Uncategorized

“പൂർണ്ണമായി രക്ഷിക്കും”

വചനം

എബ്രായർ 7 : 25

അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.

നിരീക്ഷണം

എബ്രായർക്ക് ലേഖനം എഴുതുന്ന എഴുത്തുകാരൻ യേശുക്രിസ്തുവിനെക്കുറിച്ച് പറയുന്ന ഒരു വാചകം ആണിത്. നാം യേശുവിന്റെ അടുക്കൽ സഹായത്തിനായി വരുമ്പോൾ യേശു നമുക്ക് മധ്യസ്ഥനായി പിതാവിന്റെ അടുക്കൽ നിൽക്കുകയും നമ്മെ പൂർണ്ണമായി രക്ഷിക്കുകയും ചെയ്യുന്നു.

പ്രായോഗികം

അപ്പോസ്ഥലനായ പൌലോസ് റോമർക്ക് എഴുതിയ ലേഖനം 8:34 ൽ ഇപ്രകാരം പറയുന്നു “ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു”. ഒരു അഭിഭാഷകൻ നിങ്ങളുടെ ഒരു കേസ് ജഡ്ജിയുടെ മുമ്പാകെ വാദിക്കുമ്പോൾ ഉപയോഗിക്കുന്ന അതേ വാക്കാണ് മധ്യസ്ഥം. നമുക്ക് അറിയാം നമ്മുടെ ആത്മാവിന്റെ ശത്രുവായ പിശാച് രാപ്പകൽ നമ്മെക്കുറിച്ച് അപവാദം പറയുന്നു എന്ന് വെളിപ്പാട് 12:10 ൽ “നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.” ഇങ്ങനെ ശത്രു വാദിക്കുമ്പോൾ നാം യേശുവിനോട് നമ്മുടെ പാപങ്ങളെ ഏറ്റു പറഞ്ഞ് ക്ഷമാപണം യാചിക്കുമ്പോൾ യേശു നമ്മുക്കുവേണ്ടി കേസ് വാദിക്കുകയും അതിൽ നിന്നും നമ്മെ പൂർണ്ണമായി രക്ഷിക്കുകയും ചെയ്യും. കർത്താവ് നമ്മെ പൂർണ്ണമായി രക്ഷിച്ചതുകൊണ്ട് ദൈവത്തിന് മഹത്വം കൊടുക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പാപത്തിൽ നിന്ന് എന്നെ പൂർണ്ണമായി രക്ഷിച്ചതുകൊണ്ട് ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങ് മാത്രമാണ് എന്നെ രക്ഷിക്കുവാൻ പ്രാപ്തൻ. ആമേൻ