Uncategorized

“പുതീയ നേതൃത്വത്തിന്റെ ഭീഷണി”

വചനം

പുറപ്പാട് 1 : 8

അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി.

നിരീക്ഷണം

മിസ്രയിം രാജ്യത്തെയും ലോകത്തെ മുഴുവനും വലീയ ക്ഷാമത്തിൽ നിന്ന് രക്ഷിച്ച യിസ്രായേല്യനായ യോസേഫ് മരിച്ചു. യോസേഫിനെ അറയാത്തതും യിസ്രായേൽ ജനത്തെ ഏതങ്കിലും വിധത്തിൽ രക്ഷിക്കുവാൻ താല്പര്യവും ഇല്ലാത്ത ഒരു പുതീയ ഫറവോൻ മിസ്രയിമിൽ രാജാവായി . അത് എല്ലാ യിസ്രായേല്യരുടെയും ജീവന് ഭീഷണിയായി.

പ്രായോഗികം

മിസ്രയിം രാജ്യത്ത് അടിമയായി കഴിയുന്ന യിസ്രായേൽ ജനതയെക്കുറിച്ച് നാം കേട്ടിട്ടുള്ളവരാണ്. ഇന്നത്തെകാലത്ത് നമുക്ക് വേണമെങ്കിൽ ഇപ്രകാരം ചിന്തിക്കാം. ഒരു സ്ഥാപനത്തെ വിലയ്ക്കുവാങ്ങിയ ഉടമസ്ഥൻ അസ്ഥാപനത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ അതുവരെ അവിടെ ജോലി ചെയ്തിരുന്നവരുടെ നിലനിൽപ് ഭീഷണി ആകുന്നതു പോലെ യിസ്രായേൽ ജനത്തിനും സംഭവിച്ചു. അന്നത്തെക്കാലത്ത് യിസ്രായേൽ ജനം അനുഭവിച്ച ഭീഷണി ഇന്നും നിലനിൽക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. യിസ്രായേല്യരുടെ മിസ്രയിം അടിമത്വം നാന്നൂറ് വർഷങ്ങളായിരുന്നു. അത്രയും കാല മായപ്പോള്‍ യിസ്രായേൽ ജനം ശോഷിച്ച് തീരെ നശിക്കാറായി തീർന്നു. ആയതുകൊണ്ട് പുതീയ നേതൃത്വത്തിന്റെ ഭീഷണി അവർക്ക് വലിയ ഭയമായി തീർന്നു. ഈത്തരത്തിലുള്ള ഭീഷണി എപ്പോഴും നമുക്കും ഉണ്ടാകാം എന്നാൽ നാം ഭീഷണിയെ ഭയപ്പെടരുത് കാരണം പരീക്ഷണങ്ങള്‍ എപ്പോഴും നമ്മെ ശക്തരാക്കും. നമ്മെ വിളിച്ച നാഥൻ സർവ്വശക്തനാണ് എല്ലാ ഭീഷണിയിൽ നിന്നും നമ്മെ രക്ഷിക്കുവാൻ അവൻ പ്രാപ്തനാണ് . പരീക്ഷയ്ക്കുശേഷം യേശുക്രിസ്തു നമ്മെ ഉയർത്തും അത് ഉറപ്പാണ്.  

പ്രാർത്ഥന

പ്രീയ യേശുവേ,

മനുഷ്യ നേതാക്കളെ ഭയപ്പെടാതെ ദൈവത്തെ ഭയപ്പെട്ട് മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ