Uncategorized

“അത്യുന്നതന്റെ മറവിലെ സംരക്ഷണം”

വചനം

സങ്കീർത്തനം 91 : 1

അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ

നിരീക്ഷണം

കർത്താവിന്റെ ജനത്തിന് വൈകാരികമായ വിശ്രമം നേടുന്നതിനുള്ള വഴി ദാവീദ് രാജാവ് ഈ വചനത്തിലുടെ വ്യക്തമാക്കുന്നു. കർത്താവിന്റെ സംരക്ഷണത്തിൽ കീഴിൽ ജീവിക്കുവാൻ നാം തീരുമാനിച്ചാൽ അവിടുത്തെ സംരക്ഷണ വലയത്തിൽ നമുക്ക് വിശ്രമം ലഭിക്കും.

പ്രായോഗീകം

ഇതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് ചിന്തിച്ചാൽ, നമ്മുടെ രക്ഷകന്റെ സംരക്ഷണം എന്നത് ദൈവവചനത്തിലെ ഉപദേശവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ദൈവത്തിന്റെ വചനപ്രകാരമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് ജീവിക്കുക എന്നാൽ നമ്മുടെ കർത്താവിനെ അനുസരിച്ചുകൊണ്ട് ജീവിക്കുക എന്നതാണ് അർത്ഥമാക്കുന്നത്. കർത്താവിനെ അനുസരിച്ച് ജീവിക്കുന്നവർക്ക് ജീവിത്തിന്റെ എല്ലാ മേഖലകളിലും യേശുവിന്റെ സംരക്ഷണം ലഭിക്കുന്നു. ഇപ്പോൾ നിങ്ങളെ അലട്ടുന്ന വിഷയം എന്താണ് എന്ന് തങ്ങളോട് തന്നെ ചോദിക്കുക, ഞാൻ ദൈവവചനത്തിന് അനുസൃതമായാണോ ജീവിക്കുന്നത്? അല്ലെങ്കിൽ തിരികേപ്പോയി ആ കാര്യത്തിൽ കർത്താവിന്റെ സഹായം തേടുകയും ശരിയായ പാതയിലേയ്ക്ക് മടങ്ങിവരികയും ചെയ്യുക. എപ്പോഴും ഓർക്കുക, എല്ലാതലങ്ങളിലും അവിടുന്ന് നിനക്കായി ഒരു സമൃദ്ധജീവിതം ആഗ്രഹിക്കുന്നു. ആകയാൽ ദൈവത്താൽ സംരക്ഷിക്കപ്പെടുകയും മറയ്ക്കപ്പെടുകയും യെയ്യുമ്പോഴാണ് സമൃദ്ധജീവിതം സാധ്യമാകുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വചനപ്രകാരം ജീവിക്കുവാനും അങ്ങയുടെ സംരക്ഷണയിൽ മറയുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x