Uncategorized

“കൃപയും സമാധാനവും”

വചനം

2 തെസ്സലൊനിക്കർ 1 : 2

പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

നിരീക്ഷണം

തെസ്സലൊനിക്കയിലെ സഭയ്ക്കുള്ള തന്റെ രണ്ടാം ലേഖനം ആരംഭിച്ചപ്പോൾ, പൗലോസ് അവർക്കായി കൃപയും സമാധാനവും ആശംസിച്ചുകൊണ്ട് എഴുതിയിരിക്കുന്നു.

പ്രായോഗീകം

ലോകമെമ്പാടും അസ്വസ്ഥതകൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ, കുടുംബത്തെയും സാമ്പത്തീക കാര്യങ്ങളെയും കുറിച്ചുള്ള ആശങ്കകൾ നമ്മെ അലട്ടുമ്പോൾ, ഇതീലും മികച്ചൊരു സന്ദേശം നമുക്ക് കേൾക്കുവാനുണ്ടോ? അപ്പോസ്ഥലനായ പൗലോസ് നമ്മോട് നേരിട്ട് സംസാരിക്കുന്നതുപോലെ പറയട്ടേ, നിങ്ങൾക്ക് പല ആശങ്കകൾ ഉണ്ടാകാം, ചിലതൊക്കെ രാത്രിൽ ഉറക്കം പോലും കൊടുത്തുന്നവയായിരിക്കാം. എന്നാൽ ഇന്ന് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുവാനുള്ളത് ഇപ്രകാരമാണ്, നമ്മുടെ കർത്താവും രക്ഷകനുമായ യേശുവിൽ നിന്നുള്ള കൃപയും സമാധാനവും നിങ്ങൾക്ക് ലഭിക്കട്ടേ. അവിടുത്തെ കൃപ എന്നത് നമുക്ക് അർഹതയില്ലാത്ത ഒരു ദാനമാണ്, അത് എത്രവലുതാണെന്ന് കാലക്രമേണ നിങ്ങൾ അത്ഭുതത്തോടെ തിരിച്ചറിയും. അതോടൊപ്പം ഏറ്റവും കഠിനമായ പ്രതിസന്ധികളിലും ശാന്തമായി മുന്നേറുവാൻ അവിടുത്തെ സമാധാനം നിങ്ങളെ സഹായിക്കും. ഇന്നത്തെ ദിവസത്തിന് ഇതിലും മികച്ചൊരു തുടക്കം വേറെയുണ്ടാവില്ലന്ന് ഉറപ്പിച്ചുപറയാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ കൃപയും സമാധാനവും തന്ന് എന്നെ നടത്തുന്നതിനായി നന്ദി. തുടർന്നും അങ്ങയുടെ സാന്നിധ്യത്തിൽ നിലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x