Uncategorized

“കഠിനാധ്വാനത്തിനുള്ള ആഗ്രഹം”

വചനം

1 തെസ്സലൊനിക്കർ 4 : 12

ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.

നിരീക്ഷണം

പുതുതായി രൂപം കൊണ്ട തെസ്സലൊനിക്ക്യയിലെ സഭയിലെ വിശ്വാസികൾ അനാവശ്യകാര്യങ്ങളിൽ ഇടപെടുന്നവരായി മാറിയതിൽ അപ്പോസ്ഥലനായ പൗലോസിന് വലിയ ഉത്കണ്ഠയുണ്ടായിരുന്നു എന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവരുടെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടുന്നു എന്നാണ് അവരെക്കുറിച്ച് കുറ്റം പറയുന്നത്. ഉപജീവനത്തിനായി അധ്വാനിക്കണമെന്നും, സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ച് ശാന്തമായ ഒരു ക്രിസ്തീയ ജീവിതം നയിക്കണമെന്നും പൗലോസ് അവരെ ഉപദേശിക്കുന്നു.

പ്രായോഗീകം

അപ്പോസ്ഥലനായ പൗലോസ് ലേഖനം എഴുതിയ ആ കൂട്ടയ്മയിലുള്ളവർ തങ്ങളുടെ ജോലികൾ ഉപേക്ഷിച്ച് കർത്താവിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു എന്നതാണ് സത്യം. ജോലിയില്ലാതെ വെറുതെയിരിക്കുമ്പോൾ അനാവശ്യമായ കാര്യങ്ങളിൽ ഇടപെടുവാനും സംസാരിക്കുവാനുമുള്ള പ്രവണത മനുഷ്യർക്ക് ഉണ്ടാകാറുണ്ട്. നാട്ടിലെ വർത്തമാനം പരത്തുന്നവരായി അവർ മാറി. അനാവശ്യമായ സംസാരത്തിനുള്ള പരിഹാരമാണ് കഠിനാധ്വാനം. കാര്യങ്ങൾ ശ്രദ്ധയോടെയും കൃത്യതയോടെയും പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ , അനാവശ്യമായ വർത്തമാനങ്ങൾക്കോ പരദൂഷണത്തിനോ സമയം ലഭിക്കില്ല. ശാന്തമായ ജീവിതം നയിക്കുവാനുള്ള ആഗ്രഹം നമ്മിൽ ഓരോരുത്തരിലും വളർത്തിയെടുക്കുക എന്നത് ദൈവഹിതമാണ്. കഠിനാധ്വാനത്തോടെ ചെയ്യുന്ന കാര്യങ്ങൾ കൃത്യമായ ലക്ഷ്യബോധത്തോടെ പൂർത്തിയാക്കുന്നതിനോടുള്ള അഭിനിവേശം വളർത്തിയെടുക്കുക എന്നാണ് അതിനർത്ഥം. ഒടുവിൽ, യേശുവിന്റെ സന്നിധിയിൽ നിൽക്കുമ്പോൾ നന്നായി ചെയ്തു എന്റെ നല്ലവനും വിശ്വസ്തനുമായ ദാസനേ എന്ന വിളിക്ക് യോഗ്യരായി തീരുവാൻ ഓരോ വിശ്വാസിയും പ്രവർത്തിക്കുവാൻ താല്പര്യപ്പെടണം.

പ്രാർത്ഥന

പ്രീയ യേശുവേ,

അനാവശ്യ സംസാരം ഓഴിവാക്കി പറയേണ്ട കാര്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x