Uncategorized

“അഭിഷക്തനെ തൊടരുത്”

വചനം

2 ശമുവേൽ 1 : 14

ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.

നിരീക്ഷണം

ശൗൽ രാജാവിന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കുശേഷം ശൗലിന്റെ പാളയത്തിൽ നിന്ന് ഒരു യുവാവ് ശൗലിനെ തന്റെ ആത്മഹത്യയിൽ സഹായിച്ച വിവരം അറിയിക്കുവാൻ വന്നു. ഇത് കേട്ടപ്പോള്‍ ദാവീദും ആവന്റെ ആളുകളും വസ്ത്രം കീറി കരയുവാൻ തുടങ്ങി. ദൈവത്തിന്റെ അഭിഷക്തനെ തൊടുവാൻ നിനക്ക് ഒട്ടും ഭയമില്ലയോ എന്ന് ആ ചെറുപ്പക്കാരനോട് ദാവീദ് ചോദിച്ചു. തുടർന്ന് ആ യുവാവിനെ കൊന്നുകളഞ്ഞു.

പ്രായോഗികം

നാം ദൈവ വചനം കൂടുതൽ വായിക്കുന്തോറും ദൈവം അതികാരം നൽകിയിരിക്കുന്ന ആർക്കെങ്കിലും എതിരെ സംസാരിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുമ്പോള്‍, ഈ രണ്ട് വാക്കുകള്‍ ഓർക്കുന്നത് നല്ലതാണ്.. തൊടരുട് അത് ശുശ്രൂഷയിലുള്ള ഒരു വ്യക്തിയായാലും ആത്മീയ അധികാരമുള്ള ഏതെങ്കിലും സ്ഥാനത്തായിരിക്കുന്ന വ്യക്തിയായാലും അവരെ ആ സ്ഥാനത്ത് ദൈവത്താൽ പ്രതിഷ്ടിക്കപ്പെട്ടവരാണെന്നും അവരെ ശാസിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യേണ്ടതുണ്ടെങ്കിൽ ദൈവം അത് കൈകാര്യം ചെയ്യുമെന്നും ഓർമ്മിക്കുന്നതാണ് നല്ലത്. യിസ്രായേലിന്റെ പുതീയ അഭിഷിക്ത രാജാവായ ദാവീദ്, കർത്താവിന്റെ മഹത്വത്തെ നഷ്ടപ്പെടുത്തിയ ശൗലിനെ തൊടാൻ ഭയപ്പെട്ടിരുന്നെങ്കിൽ, നാം അദ്ദേഹത്തെക്കാളും മികച്ചവരല്ലെന്ന് ചിന്തിക്കുന്നതാണ് നല്ലത്. അഭിഷക്തരെ തൊടരുത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അഭിഷക്തന്മാരെയും അധകാരമുളളവരെയും ബഹുമാനിക്കുവാൻ എന്നെ സഹായിക്കേണമേ. ആരെങ്കിലും അങ്ങനെ ചെയ്യാതിരിക്കുന്നത് കാണുന്നെങ്കിൽ അവരെയും അതിനുവേണ്ടി ഉത്സാഹിപ്പിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ