Uncategorized

“വെറുതെ പറഞ്ഞയക്കരുത്”

വചനം

മത്തായി 14 : 16

യേശു അവരോടു: “അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ ” എന്നു പറഞ്ഞു.

നിരീക്ഷണം

യേശുക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോള്‍ ദിവസം മുഴുവനും ആയിരക്കണക്കിന് ആളുകള്‍ യേശുവിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാൻ കൂടി വരുമായിരുന്നു. അങ്ങനെ ഒരു ദിവസം ഒത്തിരിവൈകിയും യേശു തന്റെ പ്രഭാഷണം തുടർന്നതുകൊണ്ട് ഭക്ഷണം കഴിക്കേണ്ടതിനായി ജനത്തെ വിട്ടയക്കണം എന്ന് ശിഷ്യന്മാർ യേശുവിനോട് പറഞ്ഞു. യേശുക്രിസ്തു അവരോട് ജനത്തെ ഇപ്രകാരം പറഞ്ഞയക്കരുത്, നിങ്ങള്‍ അവർക്ക് ഭക്ഷണം കൊടുക്കുവീൻ എന്ന് പറഞ്ഞു.

പ്രായോഗികം

നമ്മെ ആശ്രയിച്ച് വരുന്നവരുടെ ആവശ്യങ്ങളെ അത്ര ഗൗരവത്തിൽ എടുക്കാതിരിക്കുക എന്നതാണ് മനുഷ്യപ്രകൃതം. ഒരു അത്യാവശ്യകാര്യം നിറവേറുന്നതുവരെ അവരോടൊപ്പവും അവരിൽ ഒരാളായും ഇരിക്കുക എന്നത് വെല്ലുവിളിഉയർത്തുന്ന സംഗതിയാണ്. നമ്മിൽ പലരും ചെയ്യുന്നതുപോലതന്നെയാണ് ഇവിടെ ശിഷ്യന്മാരും ചെയ്തത്. എന്നാൽ യേശുക്രിസ്തു അവിടെ ഒരു സുവർണ്ണ നിയമം സ്ഥാപിക്കുവാൻ ആഗ്രഹിച്ചു. താൻ അവർക്ക് പക്ഷണം കൊടുക്കുവാൻ പോകുന്ന എന്ന് യേശുവിന് അറിയാമായിരുന്നു. ഒരാള്‍ തനിക്ക് എന്തെങ്കിലും ചെയ്താൽ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് അദ്ദഹം തീരുമാനിച്ചു. തന്റെ ശിഷ്യന്മാരോട് നിങ്ങള്‍ അവർക്ക് ഭക്ഷണം കൊടുക്കുവീൻ എന്ന് പറഞ്ഞു. യേശു ഉദ്ദേശിച്ചത് അവരെ വെറുംകൈയ്യോടെ പറഞ്ഞയക്കരുത് എന്നാണ്. ദൈവം ആഗ്രഹിക്കുന്നതുപോലെ നാം നമ്മുടെ ഭാഗം ചെയ്യുമ്പോള്‍ ദൈവം ദൈവത്തിന്റെ ഭാഗവും ചെയ്യും. അങ്ങനെയാണ് അയ്യായിരം പേർക്ക് ഭക്ഷണം നൽകിയത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ അടുക്കൽ വരുന്നവരെ ആരെയും വെറും കയ്യോടെ അയക്കാതിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ