Uncategorized

“അവഗണന ഒഴിവാക്കുക!”

വചനം

നെഹെമ്യാവ് 10 : 39

ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല.

നിരീക്ഷണം

യെറുശലേമിന്റെ മതിൽ പണിയ്ക്കു ശേഷം മടങ്ങി എത്തിയ നെഹെമ്യാവും യഹൂദാ ജനവും ഒരുമിച്ചുകൂടിയപ്പോൾ അവരുടെ മുമ്പാകെ ന്യായപ്രമാണ പുസ്തകം എസ്രാ പ്രവാചകൻ വായിച്ചു കേൾപ്പിച്ചു. അത് വായിച്ച് കേട്ടപ്പോൾ ജനം കരയുവാനും പശ്ചാത്തപിക്കുവാനും തുടങ്ങി. അതിനുശേഷം ജനങ്ങൾ ദൈവത്തോട് പുതിയതീരുമാനങ്ങൾ എടുത്തു. അതിൽ അവസാനമായി അവർ എടുത്ത തീരുമാനും ഇനി ഒരിക്കലും ദൈവത്തെയും ദേവാലയത്തെയും അവഗണിക്കുകയില്ല എന്നതാണ്.

പ്രായോഗികം

യിസ്രായേൽ ജനം എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുവാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ ഇന്ന് നമുക്ക് അതിൽ നിന്നും വിത്യസ്ഥതോടെ പ്രവർത്തിക്കുവാൻ ദൈവം അവസരം നൽകിയിരിക്കുന്നു. യേശുക്രിസ്തുവിനും ദേവാലയത്തിനും മുൻതൂക്കം കൊടുത്ത മുൻ തലമുറകളെ നമുക്ക് അറിയാം. അങ്ങനെയുള്ളവർ അവരുടെ സ്വന്തം ഭവനം പണിയുന്നതിനേക്കാൾ പ്രാധാന്യം ദേവാലയം പണിയുന്നതിന് കൊടിത്തിരുന്നു. യിസ്രായേൽ ജനത്തിന്റെ തെറ്റുകൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ നാം ശ്രമിക്കുകയാണെങ്കിൽ നാം ഒരിക്കലും ദേവാലയത്തെ അവഗണിക്കുകയില്ല. ആകയാൽ നമുക്ക് ഒരു തീരമാനം എടുക്കാം ദൈവത്തെയും ദേവാലയത്തെയും ഒരിക്കലും അവഗണിക്കാതെ എപ്പോഴും ദൈവത്തിന് പ്രധമസ്ഥാനം കൊടത്ത് ആരാധിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങേയ്ക്കും അങ്ങയുടെ ആലയത്തിനും എന്റെ ജീവിത്തിൽ മുഖ്യ സ്ഥാനം ഉണ്ട് അതിൽ നിന്നും ഒരിക്കലും മാറാതിരിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ