Uncategorized

“ആദ്യ ചിന്ത എന്താണ്?”

വചനം

ലുക്കോസ് 4 : 22

എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.

നിരീക്ഷണം

ഒരിക്കൽ യേശു ദേവാലയത്തിൽ ചെന്ന് വായനയുടെ സമയമായപ്പോൾ യെശയ്യാ പ്രവാചകന്റെ പുസ്തകം എടുത്ത് വായിച്ചതിനുശേഷം താൻ ഇപ്രകാരം പറഞ്ഞു “ഈ വചനം ഞാൻ വായിച്ചപ്പേൾ നിറവേറി”. ഇത്കേട്ടപ്പോൾ ജനങ്ങളുടെ ആദ്യ പ്രതികരണം ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നാണ്.

പ്രായോഗികം

ദൈവം നമ്മുടെ ജീവിത്തിൽ ഒരു അത്ഭുതം ചെയ്യുമ്പോൾ നമ്മുടെ ആദ്യ പ്രതികരണം എന്തായിരിക്കും? അന്നുള്ള ജനങ്ങൾ യേശു തന്നെക്കുറിച്ചുള്ള ദൈവ വചനം പൂർത്തിയായി എന്ന് വെളിപ്പെടുത്തി കൊടുത്തപ്പോൾ ഇത് യേസേഫിന്റെ മകൻ അല്ലയോ എന്ന് പറഞ്ഞ് തന്നെ താഴ്ത്തികളയുവാൻ ഇടയായി. അവർ വിചാരിച്ചത് നമുക്ക് ഇവിടെ യേശു ദൈവമല്ല ഒരു സാധാരണ പാപവപ്പെട്ട കുടുംബത്തിലെ അംഗമാണെന്ന് വരുത്തിതീർത്താൽ മറ്റുള്ളവരും യേശു ദൈവമല്ല എന്ന നിഗമനത്തിൽ എത്തും എന്ന്. എന്നാൽ യേശു ദൈവമാണെന്ന് വ്യക്തമായി തെളിയിക്കുന്ന പ്രവർത്തികൾ ചെയ്യുവാൻ യേശുവിന് കഴിഞ്ഞു. ഇന്ന് യേശു നമ്മുടെ ജീവിത്തിൽ അത്ഭുതം ചെയ്യുമ്പോൾ നമ്മുടെ ആദ്യ ചിന്ത എന്താണ്? യേശു നിങ്ങളുടെ ജീവിതത്തിൽ ജയിക്കണമോ തോൽക്കണമോ എന്നത് നിങ്ങൾ തീരുമാനിക്കും പോലെ ഇരിക്കും. യേശുവിനെ ഒരു സാധാരണ മനുഷ്യനാക്കാനും യേശു ദൈവമെന്ന് മറ്റുള്ളവർ അംഗീകരിക്കതക്കവണ്ണം പറയുവാനും നിങ്ങൾക്ക് കഴിയും. നമുക്ക് ഒരു തീരുമാനമെടുക്കാം നമ്മുടെ ജീവിത്തിൽ ദൈവം ചെയ്ത അത്ഭുത പ്രവർത്തികളിലൂടെ യേശു യഥാർത്ത ദൈവമാണെന്ന് മറ്റുള്ളവർക്ക് വെളിപ്പെടുത്തികൊടുക്കുവാൻ എന്നാൽ കഴിയുന്നതെല്ലാം ചെയ്യും എന്ന് ഉറപ്പുവരുത്താം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ ജീവിതത്തിൽ ചെയ്ത എല്ലാ അത്ഭുത പ്രവർത്തികൾക്കായി നന്ദി പറയുന്നു. അങ്ങയുടെ സ്നേഹത്തിന് നന്ദി. അങ്ങ് ജീവിക്കുന്ന ദൈവം എന്ന് ഞാൻ ഉറക്കെ പ്രക്യാപിക്കുന്നു. ആമേൻ