Uncategorized

“അവരെ വെറുതെ പറഞ്ഞയക്കരുത്”

വചനം

മത്തായി 14 :   16

യേശു അവരോടു: “അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ” എന്നു പറഞ്ഞു.

നിരീക്ഷണം

യേശു പഠിപ്പിക്കുന്നത് കേട്ടുകൊണ്ട് ആയിരക്കണക്കിന് ആളുകൾ ദിവസം മുഴുവൻ തന്നേടൊപ്പം ഇരുന്നു, സമയം വൈകിത്തുടങ്ങിയിരുന്നു. ഭക്ഷണം കഴിക്കേണ്ടതിനായി അവരെ വിട്ടിലേയ്ക്ക് പറഞ്ഞ് അയക്കുവാൻ ശിഷ്യന്മാർ നിർദ്ദേശിച്ചു. യേശു അവരോട് അവരെ പറഞ്ഞയക്കരുത് എന്ന് പറഞ്ഞു.

പ്രായോഗീകം

നമ്മുടെ അടിയന്തിര പരിചരണത്തിൽ നിന്ന് മറ്റുള്ളവരുടെ ആവശ്യങ്ങൾ മാറ്റി നിർത്തുക എന്നതാണ് സാധാരണയായി മനുഷ്യരായ നമ്മുടെ ആഗ്രഹം. ഒരു വസ്തുത പ്രസ്താവിക്കുന്നതിനേക്കാൾ വലിയ ഒരു കാര്യം പറയുന്നതല്ല. ഒരു യഥാർത്ഥ ആവശ്യം നിറവേറ്റുന്നതുവരെ ആളുകളോട് ഇടപഴകുകയും അതിൽ പങ്കാളികളാകുകയും ചെയ്യുക എന്നതാണ് വെല്ലുവിളി. നമ്മിൽ മിക്കവരും ചെയ്യുമായിരുന്ന കാര്യങ്ങൾ ശിഷ്യന്മാരും ചെയ്യുകയ്തു. പക്ഷേ, ഒരു സുവർണ്ണ മിയമം, വീണ്ടും സ്ഥാപിക്കുവാൻ യേശു ആഗ്രഹിച്ചു. യേശുവിനും ഭക്ഷണം കഴിക്കുവാൻ ആഗ്രഹമുണ്ടായിരുന്നു, അതിനാൽ ആരെങ്കിലും തനിക്കുവേണ്ടി ചെയ്യണമെന്ന് അവൻ ആഗ്രഹിക്കുന്നത് അവൻ അവർക്കുവേണ്ടി ചെയ്യുമെന്ന് അവൻ കരുതി. അവൻ തന്റെ ശിഷ്യന്മാരോട് അവർക്ക് ഭക്ഷണം കൊടുക്കുവീൻ എന്ന് പറഞ്ഞു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ അവരെ വെറുതെ പറഞ്ഞയക്കരുത് എന്ന് പറഞ്ഞു. നമുക്കെല്ലാവർക്കും അറിയുന്നതുപോലെ, നമ്മൾ നമ്മുടെ ഭാഗം ചെയ്താൽ യേശു തന്റെ ഭാഗം ചെയ്യും. അങ്ങനെ യേശു അവിടെ കുടിയിരുന്ന ഏകദേശം 5000 ൽ അധികം പോർക്ക് ഭക്ഷണം നൽകി സന്തോഷത്തോടെ അവരെ പറഞ്ഞയച്ചു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സന്നിധിയിൽ വരുന്നവരെ വെറുതെ അയക്കുകയില്ല, ആകയാൽ മറ്റുള്ളവർക്ക് നന്മ ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x