Uncategorized

“ഈ ധാരണ ശരിയാണോ?”

വചനം

മലാഖി 3 : 15

ആകയാൽ ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാർ എന്നു പറയുന്നു; ദുഷ്‌പ്രവൃത്തിക്കാർ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങൾ പറയുന്നു.

നിരീക്ഷണം

മലാഖി പ്രവാചകന്റെ ഈ പ്രവചന പുസ്തകം പൂർത്തീകരിച്ചതിനുശേഷം പുതിയ നിയമം ആരംഭിക്കുന്നതുവരെ ഏകദേശം 400 വർഷം ഇരുണ്ടകാലഘട്ടം അഥവാ നിശബ്ദതയുടെ കാലകഘട്ടം എന്ന് അറിയപ്പെട്ടിരുന്നു. പിന്നെ യേശുക്രിസ്തുവിന്റെ ജനനത്തോട് അടുത്താണ് വീണ്ടും ദൈവം മനുഷ്യരാശിയോട് സംസാരിച്ചു തുടങ്ങിയത്.

പ്രായോഗികം

ഈ അധ്യായത്തിന്റെ തുടക്കത്തിൽ തന്നെ യിസ്രായലിന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ മാറ്റിയെടുക്കാം എന്ന് യഹോവയായ ദൈവം അറിയിച്ചിട്ടുണ്ട്. എന്നാൽ അത് ഗ്രഹിക്കുവാൻ യിസ്രായേൽ ജനം വളരെ വൈകിപ്പോയി. യിസ്രായേൽ ജനത്തിന്റെ ഇടയിൽ ദൈവം പറായത്ത കള്ള പ്രവചനങ്ങളിൽ ജനം അകപ്പെട്ടു. അതുകൊണ്ട് അവർ ഇങ്ങനെ പറയുവാൻ തുടങ്ങി “അഹങ്കാരികൾ ഭാഗ്യവാന്മാർ”, ദുഷ്‌പ്രവൃത്തിക്കാർ അഭ്യുദയം പ്രാപിക്കുന്നു. ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നും അവർ വിശ്വസിച്ചു. എന്നാൽ ഈ പറഞ്ഞതു ശരിയാണോ? അങ്ങനെയാണെന്ന് ചിലപ്പോൾ തോന്നിയെക്കാം പക്ഷേ അത് ഒരിക്കലും ശരിയല്ല. അവർ ദൈവത്തെ ശരിക്കും മനസ്സിലാക്കാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്. എന്നാൽ അങ്ങനെ പറയുന്ന ഒരു മനുഷ്യൻ ഏകദേശം 80-90 വർഷങ്ങൾ മാത്രമേ ജീവനോടെ ഈ ഭൂമിയിൽ കാണുകയുള്ളൂ. അതുകഴിയുപ്പോൾ മറ്റൊരാൾ ഇതുപോലെ ചിന്തിക്കും. ഒരു കാര്യം ചിന്തിക്കുക ഒരു തലമുറ പറഞ്ഞു എന്ന് പറഞ്ഞ് അത് ലോകാവസാനം വരെ ശരിയാകുകയില്ല എന്നതാണ് സത്യം. നാം സേവിക്കുന്ന ദൈവം ഇന്നും എന്നേയ്ക്കും ജീവിക്കുന്നവനാണ് അവൻ സർവ്വ ഭൂമിയിലും സത്യവും ന്യായവും പ്രവർത്തിക്കും. ഒരിക്കലും ഒരു ജനത ദൈവത്തെക്കുറിച്ച് എന്തെങ്കിലും പറയുന്നത് കേട്ട് നാം ആ ധാരണ ശരിയെന്ന മട്ടിൽ പോകരുത് കാരണം അത് പരാജയപ്പെടും. ആകയാൽ നമ്മുടെ സ്വന്തം ധാരണകളെ മാറ്റി ദൈവവചനം എന്തു പറയുന്നു എന്ന് ശ്രദ്ധിച്ച് ദൈവത്തോട് ചേർന്നു നിൽക്കുവാൻ ശ്രമിക്കാം അതാണ് നമുക്ക് നല്ലത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ മിധ്യാ ധാരണകളെ അകറ്റി ദൈവ വചനപ്രകാരം വിശ്വസ്തതോടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ