Uncategorized

“ആദ്യ ഫലത്തിന്റെ ശക്തി”

വചനം

ആവർത്തനപുസ്തകം 21 : 17

“തനിക്കുളള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവൻ അവന്റെ ബലത്തിന്റെ ആരംഭമല്ലോ ജ്യേഷ്ഠാവകാശം അവന്നുളളതാകുന്നു”.

നിരീക്ഷണം

ഈ തിരുവെഴുത്തിലൂടെ മോശ യിസ്രായേൽ ജനത്തിന് ഒരു നിയമം സ്ഥാപിക്കുന്നതായി കാണാം.  ഒരു പുരുഷന് രണ്ട് ഭാര്യമാരുണ്ടെന്നിരിക്കട്ടെ, ഒരു ഭാര്യയെ മറ്റവളേക്കാള്‍ കൂടുതൽ സ്നേഹിക്കുന്നണ്ടായിരിക്കാം.  രണ്ട് ഭാര്യമാർക്കും ഓരോ ആൺമക്കളുണ്ടെങ്കിൽ ആദ്യജാതൻ സ്നേഹമില്ലാത്ത ഭാര്യയുടെ മകൻ ആണെങ്കിൽ പോലും പിതാവിന്റെ സമ്പത്തിന്റെ ഇരട്ടി ഭാഗം ആ മകന് നൽകണം കാരണം “ആദ്യഫലത്തിന്റെ ശക്തിയിലൂടെ പിതാവിന്റെ ശക്തി പ്രകടമാക്കുന്നു”.

പ്രായോഗികം

പഴയ നിയമ കാലഘട്ടത്തിൽ ഒന്നിലധികം ഭാര്യമാർ പലർക്കും ഉണ്ടായിരുന്നതായി കാണപ്പെടുന്നു.  ഇതൊരു അസാധാരണ നിയമമാണ് എന്നിരുന്നാലും “ആദ്യഫലത്തിന്റെ ശക്തി”  ഇവിടെ പ്രകടമാകുന്നു.  കുട്ടികള്‍ ആയിരിക്കുമ്പോള്‍ എല്ലാവർക്കും ഒന്നാമനാകാൻ ആഗ്രഹമുണ്ടായിരിക്കും. വരിയിൽ ആദ്യം നിൽക്കുക എന്നത് അപ്പോള്‍ വലിയകാര്യമാണ്. ടീച്ചർ, “ആദ്യം എന്നെ നിർത്തൂ” എന്ന ശബ്ദം ക്ലാസ്സ് മുറിയിൽ എപ്പോഴും കേള്‍ക്കുക പതിവാണ്.  കളി സ്ഥലത്ത് രണ്ട് ക്യാപ്റ്റൻമാരെ തിരഞെടുക്കുമ്പോള്‍ കുട്ടികള്‍ ഇങ്ങനെ നിലവിളിക്കാൻ തുടങ്ങും “ആദ്യം എന്നെ തിരഞ്ഞെടുക്കൂ എനിക്ക് ഒന്നാമനാകണം” !  എന്നാൽ പഴയ നിയമം നാം പരിശോദിക്കുമ്പോള്‍ മൃഗത്തിന്റെ ആദ്യ ഫലം ദൈവത്തിന് യാഗമർപ്പിക്കുന്നതും മറ്റ് എല്ലാത്തിന്റെയും ആദ്യഫലങ്ങള്‍ കർത്താവിനു നൽകുന്നതും  പതിവായിരുന്നു. കൂടതെ  ആദ്യ ജാതനായ മകന് പിതാവിന്റെ അവകാശത്തിന്റെ ഇരട്ടി ഭാഗം നൽകണമെന്ന് ദൈവം കല്പിച്ചു. അതെ, “ആദ്യ ഫലത്തിന്റെ ശക്തി” എന്നത് ദൈവം സ്ഥാപിച്ചതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,  

ഞാൻ ഒന്നാമനല്ലെന്ന് എനിക്കറിയാം. ഈ ഭൂമിയിൽ ധാരാളം ആളുകള്‍ ഉണ്ട് എന്നിരുന്നാലും, പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും, ആകുമെന്ന് അങ്ങ് പറഞ്ഞത് ഞാൻ ഓർക്കുന്നു.  എന്റെ ആരംഭത്തേക്കാള്‍ അവസാനം നല്ലതായിരിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ