Uncategorized

“ദൈവത്തിന്റെ ഒരു പ്രവാചകൻ എപ്പോഴും ഉണ്ടായിരിക്കും”

വചനം

ആവർത്തനപുസ്തകം 18 : 15

“നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽ നിന്നു എഴുന്നേല്പിച്ചുതരും അവന്റെ വചനം നിങ്ങള്‍ കേള്‍ക്കേണം.”

നിരീക്ഷണം

യിസ്രായേൽ ജനത്തോടുളള മോശയുടെ വാക്കുകളാണിത്.  തന്നെപ്പോലെ, യിസ്രായേലിനെ നയിക്കാൻ കർത്താവിന്റെ ഭാവി പ്രവാചകനെ ദൈവം ഉയർത്തുമെന്ന് അവൻ അവരെ ഓർമ്മിപ്പിച്ചു.  “അത് സംഭവിക്കുമ്പോള്‍, നിങ്ങള്‍ അവനെ അനുസരിക്കണം എന്ന് മോശ പറഞ്ഞു”.

പ്രായോഗികം

ആയിരക്കണക്കിന് വർഷങ്ങള്‍ക്ക് മുമ്പ് കർത്താവ് തന്റെ ജനമായ യിസ്രായേലിന് ഈ വാഗ്ദാനം നൽകി. തീർച്ചയായും ഇന്ന് നാം ജീവിക്കുന്നത് കൃപാ യുഗത്തിലാണ്. അത് യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും പുതിയ നിയമ സഭയുടെ ഉദയത്തിനും ശേഷമുളള കാലമാണ്.  തീർച്ചയായും ആധുനീക കാലത്ത് പലതും മാറിയിട്ടുണ്ട്.  എല്ലാ ശാസ്ത്ര സാങ്കേതിക മേഖലകളും, വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പടെ സങ്കൽപ്പിക്കാവുന്നതിലപ്പുറമായി നിരവധി മാറ്റങ്ങള്‍ ഈ കാലഘട്ടത്തിൽ ഉയർന്നു വന്നുകെണ്ടിരിക്കുന്നു.  ഇന്റർനെറ്റ് ലോകത്തെ നമ്മുടെ വിരൽ തുമ്പിൽ വെച്ചിരിക്കുന്നു.  എന്നാൽ ഭൂമിയിലെ ഏത് രാജ്യത്തും  ഏത് ഭാഷയിലും ഒരുകാര്യം ഉറപ്പാണ്,  ദൈവത്തിന്റെ ഒരു പ്രവാചകൻ ഏത് കാലഘട്ടത്തിലും ഉണ്ടായിരിക്കും. ആ പ്രവാചകനെ ഒരു ഗോത്രത്തിനോ ഒരു രാജ്യത്തിനോ അല്ലങ്കിൽ ഒരു വ്യക്തിക്കോ വേണ്ടി ദൈവം ഈ ഭൂമിയിൽ ആക്കിവച്ചിരിക്കും, “എപ്പോഴും ഒരു പ്രവാചകൻ ദൈവത്തിന്റെ ആലോചന അറിയിക്കേണ്ടതിന് ഇവിടെ ഉണ്ടായിരിക്കും.”

പ്രാർത്ഥന

പ്രീയ യേശുവേ,  

ഇന്ന് പ്രവാചകൻ പറയുന്നത് കേള്‍ക്കുവാനും അപ്രകാരം പ്രവർത്തിക്കുവാനും എന്നെ സഹായിക്കേണമേ.  ദൈവത്തിന്റെ ഒരു പ്രവാചകനായി ഈ കാലഘട്ടത്തിൽ ആവശ്യമുളളവർക്കായി എന്നെ ഉപയോഗിക്കുവാൻ അങ്ങേയ്ക്ക് ഇഷ്ടമെങ്കിൽ ദയവായി ഉപയോഗിക്കേണമേ. ആമേൻ.