Uncategorized

“എല്ലാം എടുക്കരുത്”

വചനം

ആവർത്തനപുസ്തകം 24 : 19

“നിന്റെ വയലിൽ വിളവു കൊയ്തിട്ടു ഒരു കറ്റ വയലിൽ മറന്നു പോന്നാൽ അതിനെ എടുപ്പാൻ മടങ്ങിപ്പോകരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന്നു അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ”.

നിരീക്ഷണം

നിർലോഭമായി കൊടുക്കുവാൻ യിസ്രായേൽ മക്കളെ പ്രാത്സാഹിപ്പിച്ചുകൊണ്ട് ദൈവപുരുഷനായ മോശ തങ്ങളെ ഓർപ്പിക്കുന്ന വാക്കുകളാണ് പ്രസ്തുത വചനത്തിൽ കാണുന്നത്.  വയലിൽ വിളവെടുത്തശേഷം ഒരു കറ്റ വയലിൽ മറന്നുപോന്നാൽ അതിനെ എടുപ്പാൻ മടങ്ങിപ്പോകരുത്. അങ്ങനെ അനുസരിച്ചാൽ രണ്ട് കാര്യങ്ങളാണ് സംഭവിക്കുക ഒന്നാമതായി അത് ദരിദ്രർക്കും, വിധവകള്‍ക്കും, അനാഥർക്കും ഉപകാരമായി തീരും. രണ്ടാമതായി ദൈവമായ യഹോവ അവരെ സകല പ്രവൃത്തിയിലും അനുഗ്രഹിക്കും. വളരെ ത്യഗപൂർവ്വം ചെയ്യുന്ന ഒരു ദാനം കൊടുക്കലല്ല ദൈവം ഇവിടെ ഉദ്ദേശിക്കുന്നത് പകരം ദൈവം നൽകിയതിൽ ഒരംശം മാറ്റിവയ്ക്കുകയും മറ്റുളളവർക്ക് അത് സഹായമായി തീരുകയും ചെയ്യുന്നതിനെക്കുറിച്ചാണ്.

പ്രായോഗികം

ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ അച്ഛനും അമ്മയും എനിക്ക് നൽകിതന്ന പാഠമാണ് നിങ്ങളെ ഏതെങ്കിലും രീതിയിൽ സഹായിക്കുന്ന ഒരാള്‍ക്ക് തിരിച്ച് ചെയ്യുവാൻ കഴിയുന്നത്ര സഹായം ചെയ്തു നൽകുക എന്നത്. ഞാൻ കോഫി കുടിക്കാൻ ഒരു കടയിൽ കയറിയാൽ എന്റെ കൈവശമുളള ചില്ലറ മുഴുവനും കടക്കാരനു നൽകും കാരണം, എനിക്ക് ആ ചില്ലറ കൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെങ്കിലും അവിടെ ജോലി ചെയ്യുന്ന യുവാവിന് അത് വളരെ സഹായമാക്കും. അത് ഒരു നിഷ്ക്രീയമായ ദാനമാണ്  അതിന് എനിക്ക് കാര്യമായ ചെലവു വരുന്നില്ല.  വിവിധ തരത്തിൽ ദാനധർമ്മങ്ങള്‍ ആളുകള്‍ ചെയ്യാറുണ്ട് അവയിൽ ചിലത് ധാരാളം ചിലവു വരുന്നവയാവാം.  എന്തുതന്നെ ആയാലും നിങ്ങളുടെ ജീവിതത്തിൽ കൊടുക്കുക എന്നെരു തത്ത്വമുണ്ടെങ്കിൽ കൊടുക്കുന്നത് ആനന്ദകരമാകും.  വളരെ ലളിതമായ ഒരു തത്ത്വമാണിത്, ഉള്ളതിൽ എല്ലാം എടുക്കരുത് അല്പമെങ്കിലും ശേഷിപ്പിക്കുക എന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,  

അങ്ങ് എന്റെ ജീവിതത്തിൽ എല്ലാ ആവശ്യങ്ങളുടെയും ദാതാവായതിനാൽ ഞാൻ നന്ദി പറയുന്നു.  ഈ വചനപ്രകാരം എന്റെ ജീവിത്തെയും സമർപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.  വളരെ ദാനം ചെയ്യുവാൻ കഴിയുന്ന ഒരു സാഹചര്യം എനിക്ക് ഉണ്ടാകണമെന്ന് ഞാൻ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു . ഇതിനെല്ലാം ആരംഭം അങ്ങയുടെ വചനത്തിലെ “എല്ലും എടുക്കരുത്” എന്ന തത്ത്വത്തിൽ നിന്നുമാണ്. ആമേൻ