Uncategorized

“യുദ്ധം യഹോവയ്ക്കുളളത്”

വചനം

ആവർത്തനപുസ്തകം 3 : 22

നിങ്ങൾ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നതു.

നിരീക്ഷണം

നിരവധി രാജാക്കന്മാരോടും രാജ്യങ്ങളോടും യുദ്ധം ചെയ്തു മാത്രമേ യിസ്രായേൽ ജനത്തിനു വാഗ്ദത്തം ചെയ്തിരുന്ന കനാൻ ദേശം സ്വന്തമാക്കുവാൻ അവർക്ക് കഴിയുകയുളളൂ എന്ന് ദൈവം യോശുവായെയും യിസ്രായേൽ ജനത്തെയും മോശയിലൂടെ അറിയിച്ചു. എന്നാൽ യഹോവയായ ദൈവം തന്നെ അവർക്കുവേണ്ടി യുദ്ധം ചെയ്യും എന്നും മോശ ഉറപ്പ് നൽകി.

പ്രായോഗികം

പഴയ നിയമത്തിലോ പുതിയനിയമത്തിലോ ഉളള ഒരു സംഭവം വായിക്കുമ്പോള്‍ ആ സംഭവത്തിൽ നിങ്ങളുടെ പേരും ചേർത്ത് വായിക്കുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നെങ്കിൽ, പരിഗണിക്കേണ്ട ഒരു നല്ല വചന ഭാഗമാണിത്. നിങ്ങളുടെ ജീവിതമാർഗ്ഗേ നിങ്ങള്‍ ഭയപ്പെടുന്നവർ ആരായാലും, പ്രശ്നങ്ങള്‍ എന്തായാലും ദൈവം നിങ്ങളോട് പറയുന്നു, അവയെ ഭയപ്പെടരുത്, കാരണം യഹോവയായ ദൈവം നിങ്ങളോടുകൂടെയുണ്ട്. ഈ ദൈവം നിങ്ങള്‍ക്കായി യുദ്ധം ചെയ്യും.  ഒരു പക്ഷേ നിങ്ങള്‍ നിങ്ങളുടെ മുന്നിലുളള പ്രശ്നം വളരെ വലുതും സങ്കീർണ്ണവുംമാണെന്ന് പറയുമായിരിക്കാം. എന്നാൽ ഒരു പ്രശ്നങ്ങളും പ്രതിസന്ധികളും യാഹോവയായ ദൈവത്തെക്കാള്‍ വലുതല്ല എന്ന സത്യം നാം മനസ്സിലാക്കണം. നമ്മുടെ സർവ്വശക്തനായ ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല. നമ്മെ രക്ഷിക്കുവാനും, സന്തോഷിപ്പിക്കുവാനും ഈ ദൈവം മതിയായവൻ. ആകയാൽ നിങ്ങള്‍ക്ക് പ്രതികൂലമായി നില്കുന്ന പ്രശ്നങ്ങള്‍ എന്തു തന്നെ ആയാലും അതിനെ ഭയപ്പെടരുത്!  ദൈവം നിങ്ങള്‍ക്കായി യുദ്ധം ചെയ്യും ഈ ദൈവം ഒരു യുദ്ധത്തിലും പരാജയപ്പെട്ട ചരിത്രം ഇല്ല.

പ്രാർത്ഥന

പ്രീയ യേശുവേ,  

അങ്ങ് ഒരിക്കലും ഒരു യുദ്ധത്തിലും പരാജയപ്പെട്ട ചരിത്രം ഇല്ലെന്നും എനിക്കുവേണ്ടി ഇന്നും യുദ്ധം ചെയ്യുവാൻ ശക്തനാണെന്നും ഞാൻ അറിയുന്നു.  എന്റെ മുന്നിൽ വന്നിട്ടുളള എല്ലാ പ്രശ്നങ്ങളെയും ധരണം ചെയ്യുവാൻ ഇതുവരെ എന്നെ സഹായിച്ചതിനു നന്ദി പറയുന്നു. തുടർന്നും എനിക്കു വേണ്ടി യുദ്ധം ചെയ്തു എന്റെ പ്രശ്നങ്ങളെ പരിഹരിച്ച് എന്നെ മുന്നോട്ട് നയിക്കേണമേയെന്ന് അപേക്ഷിക്കുന്നു. ആമേൻ