Uncategorized

“യേശുവേ, അങ്ങയെ എന്നും എനിക്ക് ആവശ്യമാണ്”

വചനം

സങ്കീർത്തനം 16 : 5

എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയു പങ്ക് യഹോവ ആകുന്നു, നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.

നിരീക്ഷണം

യഹോവേ, എനിക്കുള്ള ഓഹരിയെ പരിപാലിക്കുവാനും എന്നെ സുരക്ഷിതമായി സൂക്ഷിക്കുവാനും അങ്ങ് മാത്രമേയുള്ളൂ എന്ന് ദാവീദ് രാജാവ് ഈ വചനത്തിലുടെ വ്യക്തമാക്കുന്നു. ഈ വചനം ദാവീദ് രാജാവ് തനിയ്ക്കുവേണ്ടി മാത്രമല്ല നമുക്കു വേണ്ടിയുംകൂടെ സംസാരിക്കുന്നു.

പ്രായോഗികം

നമ്മുടെ ജീവിതത്തിൽ കടന്നുവരുന്ന ചെറിയ പാപങ്ങളെ അതാതു സമയത്തുതന്നെ നീക്കികളയുവാൻ നാം ശ്രമിക്കണം. അരോടെങ്കിലും ക്ഷമ ചോദിക്കുവാനുണ്ടെങ്കിൽ എനിക്ക് തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം എന്ന് പറയുവാൻ നാം തയ്യാറാകണം. നമ്മുടെ ഹൃദയത്തിൽ കടന്നുവരുന്ന ദുശ്ചിന്തകളാകുന്ന പാപങ്ങളും അപ്പോള്‍ തന്നെ കാൽവറി ക്രൂശിലേയ്ക്ക് കൊണ്ടുവന്ന് ദൈവത്തോട് തന്റെ രക്തത്താൽ എന്നെ കഴുകി ശുദ്ധീകരിക്കേണമേ എന്ന് പ്രാർത്ഥിച്ച് ഹൃദയത്തെ ശുദ്ധമാക്കണം. എന്നാൽ പലപ്പോഴും നമ്മുടെ ചെറി ചെറിയ തെറ്റുകളെ ആതാതു സമയത്ത് ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുവാൻ കഴിയാതിരുന്നാൽ അത് വലീയ പാളികളായി നമ്മുടെ ഹൃദയത്തിൽ നിറയുകയും നമ്മെ ദൈവത്തിൽ നിന്ന് പാടെ അകറ്റിക്കളയുകയും ചെയ്യും. ദാവീദ് രാജാവിനെപ്പോലെ ഓരോ തവണയും യേശുവേ, ഞാൻ മറന്നുപോയ തെറ്റുകളെയും കൂടെ ക്ഷിമിക്കേണമേ എന്ന് പ്രർത്ഥിക്കുവാൻ നാം തയ്യാറാകണം. യേശുക്രിസ്തുവിന് മാത്രമേ പാപ ക്ഷമ നൽകുവാൻ കഴിയുകയുള്ളൂ  അതിനാണ് യേശുക്രിസ്തു നമുക്കുവേണ്ടി കാൽവറിക്രൂശിൽ യാഗമായി തീർന്നത്. യേശുക്രിസ്തു എപ്പോഴും നമ്മുടെ ഹൃദയത്തിൽ ഉണ്ടെങ്കിൽ നമ്മുക്ക് വിശുദ്ധിയുള്ള ഒരു ക്രിസ്തീയ ജീവിതം നയിക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ മറന്നുപോയ തെറ്റുകളെ പോക്കി എന്നെ ശുദ്ധീകരിക്കുമാറാകേണമേ. ഒരു ശുദ്ധ ഹൃദയം എന്നും ഉണ്ടായിരിക്കുവാൻ അങ്ങയുടെ സാന്നിധ്യം എന്നും എന്നോടുകൂടെ ഇരിക്കുമാറാകേണമേ. ആമേൻ