Uncategorized

“ആ മനുഷ്യൻ ഇതാ!”

വചനം

യേഹന്നാൻ 19 : 5

അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടു: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു.

നിരീക്ഷണം

യേശുവിനെ ക്രൂശിപ്പാൻ കൽപ്പനകൊടുത്ത പീലാത്തോസിന് അത് ചെയ്യുവാൻ മനസ്സുണ്ടായിരുന്നില്ല, യേശുവിൽ മരണയേഗ്യമായ തെറ്റൊന്നും താൻ കണ്ടെത്തിയില്ല എന്നതുതന്നെയാണ് അതിനു കാരണം.  അതിനാൽ യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിക്കുകയും യഹൂദാ മത നേതാക്കന്മാരെ അനുനയിപ്പിക്കുവാൻ പരിഹാസപൂർവ്വം ഒരു മുള്‍ക്കിരീടം അവന്റെ തലയിൽ വയ്ക്കുകയും “ഇതാ ആ മനുഷ്യൻ” എന്ന് പറഞ്ഞ് യേശുവിനെ അവരുടെ മുമ്പിൽ നിർത്തുകയും ചെയ്തു. എന്നാൽ യഹൂദാ ജനത അവനെ ക്രൂശിക്കുക, ക്രൂശിക്കുക എന്ന് ആർത്തു വിളിച്ചു. തീർച്ചായായും പീലാത്തോസ് ജനത്തിന്റെ ഇഷ്ടത്തിനു വഴങ്ങി യേശുവിനെ ക്രൂശിക്കുവാൻ വിട്ടുകൊടുത്തു.

പ്രായോഗീകം

“ആ മനുഷ്യൻ ഇതാ” എന്ന് പറഞ്ഞുകൊണ്ട് യേശുവിനെ ജനത്തിന്റെ മുമ്പാകെ കൊണ്ടുവന്നപ്പോള്‍ പീലാത്തോസ് അഹങ്കാരത്തിന്റെ മുഖഭാവമുളളവനായിരുന്നു.  പൂർണ്ണമായും മനുഷ്യ ജന്മമെടുത്ത് ഭൂമിയിൽ പിറന്ന നസ്രായനായ യേശുവിനെക്കാള്‍ ശ്രേഷ്ഠ മനുഷ്യൻ ഈ ലോക ചരിത്രത്തിൽ ഉണ്ടായിരുന്നിട്ടില്ല പിന്നീട് ഒട്ടും ഉണ്ടായിട്ടും ഇല്ല. അതേ സമയം തന്നെ യേശു സത്യവും ജ്ഞാനിയുമായ ദൈവമാണ്. യേശു ഈ ഭൂമിയിലായിരുന്ന നാളുകളിൽ വൈദ്യുതിയോ അതുമൂലം പ്രവർത്തിക്കുന്നു വാർത്താ മാധ്യമങ്ങളോ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും യേശു ജനത്തിന്റെ യഥാർത്ഥ ജീവിത സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു. യേശു സഞ്ചരിച്ച പട്ടണങ്ങളിലും ഗ്രാമങ്ങളിലും എല്ലാം പരുഷാരം അവനെ തിക്കിതിരക്കിക്കൊണ്ടേയിരുന്നു.  ചിലപ്പോള്‍ കടന്നുവരുന്ന എല്ലാപേരെയും സുഖപ്പെടുത്തിയശേഷം ആയിരിക്കും യോഗങ്ങള്‍ അവസാനിപ്പിക്കുക. യേശുവിൽ നിന്ന് നന്മയും സൗഖ്യവും അനുഭവിച്ച അതേ ജനം യേശുവിനെ കുറ്റം ആരോപിച്ച് പീലാത്തോസിന്റെ അടുക്കലും വന്നു. പീലാത്തോസ് ആദ്യമൊക്കെ ഒഴിഞ്ഞു മാറിയെങ്കിലും ജനത്തിന്റെ ഇഷ്ടത്തിനനുസരിച്ച് യേശുവിനെ ക്രൂശിപ്പാൻ വിട്ടുനൽകി. പീലാത്തോസിനോ, ജനത്തിനോ യേശു ഒരേ സമയം മനുഷ്യനും ദൈവവുമെന്ന സത്യം തിരിച്ചറിയുവാൻ കഴിഞ്ഞില്ല. എന്നാൽ നമുക്ക് ഈ സത്യം അറിയുവാൻ കഴിഞ്ഞത് നമ്മുടെ ജീവിത്തിൽ എത്രയോഭാഗ്യകരമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് മനുഷ്യനായി ഈ ലോകത്തിൽ വന്നു എന്ന സത്യം എനിക്ക് അറിയുവാൻ കഴിഞ്ഞത് എത്രയോ ഭാഗ്യമാണ്. അതേ സമയം അങ്ങ് ഏക സത്യ ദൈവമാണെന്നും ഞാൻ വിശ്വസിക്കുന്നു. ഒരു ദിവസം അങ്ങയെ മുഖാ മുഖമായി കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. അവിടുത്തെ മനുഷ്യത്വവും ദൈവത്വവും  അംഗീകരിച്ചു എന്റെ രക്ഷയെ ഉറപ്പാക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ