Uncategorized

“എന്തുകൊണ്ട് അവൻ ചെയ്തില്ല!”

വചനം

യിരമ്യാവ് 22 : 3

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നീതിയും ന്യായവും നടത്തി, കവർച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യിൽനിന്നു വിടുവിപ്പിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാൽക്കാരവും ചെയ്യരുതു; ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരികയും അരുതു.

നിരീക്ഷണം

ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവിനോട് കല്പിക്കുവാൻ ദൈവം യിരമ്യാവിനോട് അരുളിചെയ്ത വചനമാണ് നാം ഇവിടെ വായിക്കുന്നത്.  അവൻ യോശീയ രാജാവിന്റെ രണ്ടാമത്തെ പുത്രനായ യെഹോയാക്കീമിനോട് സംസാരിച്ചതാണ്. ഈ നിർദ്ദേശം നൽകിയതിനുശേഷം, അതേ അധ്യായത്തിൽ,  യഹോവയായ ദൈവം പറഞ്ഞു ഈ കൽപ്പനകള്‍ അനുസരിച്ചാൽ രഥങ്ങളിലും കുതിരപ്പുറത്തും കയറി രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽകൂടി കടക്കും. എന്നാൽ നിങ്ങള്‍ ഈ കൽപ്പനകള്‍ അനുസരിച്ചില്ലെങ്കിൽ ഞാൻ ഈ കൊട്ടാരം നശിപ്പിക്കും.

പ്രായോഗീകം

എന്നാൽ യെഹോയാക്കീം യഹോവയുടെ കല്പന അനുസരിച്ചില്ലെന്നും ഒടുവിൽ ബാബേൽ രാജാവായ നെബുഖദ്നേസർ കടന്നുവന്ന് യെരൂശലേമിനെ കൊള്ളയടിക്കുകയും ദൈവ ജനത്തെ അടിമത്വത്തിലേയ്ക്ക കൊണ്ടുപോകുകയും ചെയ്തുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.  ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുന്ന യെഹോയാക്കീം രാജാവ് എന്തുകൊണ്ട് തന്റെ പൂർവ്വപിതാവായ ദാവീദ് യഹോവയെ അനുസരിച്ചതുപോലെ അനുസരിക്കാതെ മറുതലിച്ചത്? ഈ രാജാവ് യെരുശലേമിലെ ഏറ്റവും വലീയ ജനസമ്മതനായ നേതാവായിരുന്നുല്ല എന്നതാണ് ഒരു കാരണം.  അദ്ദേഹത്തിന്റെ വ്യക്തിപരമായ അജണ്ടയിൽ ജനങ്ങള്‍ രണ്ടാം സ്ഥാനക്കാരായിരുന്നു.  ഇന്നും അങ്ങനെ തന്നെ ജനങ്ങളെ ഉള്‍ക്കൊള്ളാത്ത ഒരു രാഷ്ട്രീയ അജണ്ടയുടെ ഇംഗിതങ്ങള്‍ക്ക് ജനങ്ങള്‍ രണ്ടാമതായി മാറിയിരിക്കുന്നു. നമ്മുടെ തെരുവുകളിലും നഗരങ്ങളിലും നടക്കുന്ന കൂട്ട കൊലപാതകങ്ങളെ മറ്റെങ്ങനെ വിശദീകരിക്കാനാകും? നമ്മുടെ രാജ്യത്തേയ്ക്കുവരുന്ന വിദേശികള്‍ നമ്മുടെ രാജ്യത്തെ വെറുക്കുന്നു കാരണം അവർ അനീതി അനുഭവിക്കുന്നു.  നമ്മുടെ ജയിലുകള്‍ പരിഹാസ്യമായ കുറ്റകൃത്യങ്ങളാൽ തടവിലാക്കപ്പെട്ട പുരുഷന്മരെയും സ്ത്രീകളെയും കൊണ്ട് നിറയുന്നു. ജനങ്ങളുടെ സ്വത്തുക്കള്‍ സർക്കാർ കൊള്ളയടിച്ച് കൈക്കലാക്കുകയും,  കുഞ്ഞുങ്ങളെ ലേലം വിളിക്കുന്നവർക്ക് വിട്ടുകൊടുക്കുകയും, വിധവകളെ മറക്കുകയും ചെയ്യുന്നു.  ഈ കുറ്റകൃത്യങ്ങള്‍ യിരമ്യാവിന്റെ കാലത്ത് സംഭവിച്ചതുതന്നെയാണ് എന്നാൽ നാം ഇതിൽ നിന്നും പാഠം പഠിച്ചില്ലെങ്കിൽ യഹൂദാ ജനം അനുഭവിച്ച അതേ ന്യായവിധി നമ്മുടെ ജീവിതത്തിലും സംഭവിച്ചേക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വചനപ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകേണമേ. ചരിത്രത്തിൽ യഹൂദാജനത്തിന് സംഭവിച്ചത് എനിക്ക് സംഭവിക്കാതിരിക്കുവാൻ എന്നെ തന്നെ സൂക്ഷിക്കുവാനുളള കൃപ നൽകുമാറാകേണമേ. ആമേൻ