Uncategorized

“വിജയ രഹസ്യം”

വചനം

1 ദിവൃത്താന്തം 22 : 13

യഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കിൽ നീ കൃതാർത്ഥനാകും; ധൈര്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.

നിരീക്ഷണം

തന്റെ ജീവിത്തിന്റെ അവസാന നാളുകളിലൂടെ കടന്നുപോകുമ്പോൾ തനിക്ക് പിൻഗാമിയാകുവാൻ പോകുന്ന മകൻ ശലോമോനോട് ദാവീദ് രാജാവ് വാക്കുകൾ ആണിവ. മോശ യോശുവായ്ക്ക് നൽകിയ വിജയത്തിനുള്ള അതേ നിർദ്ദേശങ്ങൾ തന്നെയാണ് അദ്ദേഹവും നൽകുന്നത്. ദൈവവചനം അനുസരിക്കുക, ധീരനും കരുത്തനുമായിരിക്കുക, ഭയപ്പെടുകയോ നിരുസ്താഹപ്പെടുകയോ ചെയ്യരുത്.

പ്രായോഗീകം

ലോക ചരിത്രത്തിലെ ഏറ്റവും മികച്ച നേതാക്കളിൽ രണ്ടുപേരായിരുന്നു യോശുവയും ശലോമോനും, മോശയും ദാവീദും യഥാക്രമം അവർക്ക് നൽകിയ നിർദ്ദേശങ്ങൾ അവർ കൃത്യമായി പാലിച്ചു എന്ന് നമുക്ക് വചനത്തിലൂടെ മനസ്സിലാക്കുവാൻ കഴിയും. അതിനുശേഷമുള്ള കാര്യങ്ങൾ ചരിത്രരേഖകളിൽ വ്യക്തവുമാണ്. ഇതേ തത്വങ്ങൾ ഇന്നും നമുക്കും പ്രയോജനപ്പെടുത്തുവാൻ കഴിയുമോ? തീർച്ചയായും നിങ്ങൾക്ക് അറിയാവുന്ന ജീവതത്തിൽ വിജയം കൈവരിച്ച ക്രിസ്തു വിശ്വാസികളെ ഒന്നു നോക്കൂ. വിജയത്തിനായുള്ള ഈ മാർഗ്ഗമല്ലേ അവരും പിന്തുടരുന്നത് അതെ, തീർച്ചയായും നിങ്ങൾ എന്തു ചെയ്യുമ്പോഴും ദാവീദ് രാജാവ് തന്റെ മകൻ ശലോമോന് നൽകിയ ഈ നിർദ്ദേശങ്ങളെ നിങ്ങളുടെ വിജയ രഹസ്യമാക്കുവാൻ ശ്രദ്ധിക്കുക.

പ്രാർത്ഥന

പ്രീയ യേശുവേ,

ദാവീദ് രാജാവിന്റെ ഉപദേശം എന്റെ ജീവിതത്തിലും പിന്തുടരുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x