Uncategorized

 “ഇത് എപ്പോഴും ദൈവം ആഗ്രഹിച്ച കാര്യമാണ്”

വചനം

യെശയ്യ 56 : 1

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ രക്ഷ വരുവാനും എന്റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കയാൽ ന്യായം പ്രമാണിച്ചു നീതി പ്രവർ‍ത്തിപ്പിൻ.

നിരീക്ഷണം

ഈ ഭാഗം വായിച്ചതിനുശേഷം വേദപുസ്തകത്തിലെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്താൽ ദൈവം എപ്പോഴും തന്റെ ജനത്തെക്കുറിച്ച് ആഗ്രഹിച്ചത് ഇതാണെന്ന് ഹൃദയത്തിൽ തോന്നും.  ദൈവജനം എന്തുപ്രവൃത്തിച്ചാലും നീതിയോടെയും ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ ശരിയായും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു.  നാം വീണ്ടും ജനിക്കുമ്പോള്‍ ദൈവ വചനത്തിലെ നിയമങ്ങള്‍ നമ്മുടെ ഹൃദയങ്ങളിൽ നന്നായി എഴുതണം.  അങ്ങനെയെങ്കിൽ നമുക്ക് അന്യായമായി പ്രവർത്തിക്കുവാൻ കഴിയുകയില്ല.  എന്നാൽ ദൈവ വചനത്തിനെതിരായി നാം മത്സരിച്ചാൽ ദൈവത്തിന്റെ ശിക്ഷാവിധിയിൽ നിന്നും ഒഴിഞ്ഞു മാറുവാൻ കഴിയുകയില്ല.

പ്രായോഗീകം

ഓരോ സാഹചര്യങ്ങളിലും നാം എങ്ങനെ പ്രവർത്തിക്കണമെന്ന് വേദപുസ്തകത്തിൽ ഒന്നിൽ കൂടുതൽ പ്രാവശ്യം എടുത്ത് പറയുന്നെങ്കിൽ ആ മേഖലകളിൽ സ്ഥിരമായി നാം തെറ്റിപോകാൻ തക്ക പ്രലോഭനങ്ങള്‍ ഉണ്ടാകുമെന്നത് തീർച്ചയാണ്. ഒരു കുട്ടി ചെറുപ്പത്തിൽ തന്നെ സാമൂഹികമോ ശാരീരികമോ ആയ തിന്മകളിലേക്ക് നയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ കുട്ടി മുതിർന്ന് വരുമ്പോഴും പ്രലോഭനങ്ങളിലേയ്ക്ക് വഴുതി വീഴുവാൻ ഏറെ സാധ്യതകള്‍ ഉണ്ട്. മാത്രമല്ല ബാല്യത്തിൽ തന്നെ തന്റെ തെറ്റുകള്‍ തിരുത്തിയില്ലെങ്കിൽ മുതിർന്ന ഒരു വ്യക്തിയാകുമ്പോള്‍ ഒരു പക്ഷേ നല്ല ഒരു വ്യക്തിത്വം പുലർത്തുവാൻ ആ വ്യക്തിയ്ക്കു കഴിയാതെപോകാം. എന്നാൽ ബാല്യകാലത്തുതന്നെ അവരുടെ ജീവിതത്തിൽ കടന്നുവരുന്ന പ്രലോഭനങ്ങളെ ദൈവ വചന പ്രകാരം ധൈര്യത്തോടെ നേരിടുവാൻ അവർക്കു കഴിഞ്ഞാൽ അവർ അതിൽ വിജയികളാകും. അപ്രകാരം ദൈവവചനം അനുശാസിക്കുന്ന നീതിയും, നേരും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഉളവാകും അതാണ് ദൈവം എപ്പോഴും ആഗ്രഹിക്കുന്നത്. കർത്താവിന്റെ രക്ഷ ഏറെ അടുത്താണ്.

പ്രാർത്ഥന

യേശുവേ,

ഞാൻ ഒരു നല്ല പ്രസംഗകനും വാക്ചാതുര്യം ഉള്ളവനും ആയിതീരുന്നതിലുപരി അങ്ങയുടെ സത്യത്തെയും നീതിയെയും ഇഷ്ടപ്പെടുന്നവനും അതു ചെയ്യുന്നവനും ആകുവാൻ ആഗ്രഹിക്കുന്നു.  അങ്ങനെ ആയിതീരുവാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ