Uncategorized

“താങ്കള്‍ക്ക് ഇപ്പോഴും സമയമുണ്ട്!”

വചനം

യെശയ്യ 55 : 6

യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ‍; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.

നിരീക്ഷണം

യിസ്രായേൽ ജനത്തോട് ദൈവത്തിങ്കലേക്ക് മടങ്ങിവരുവാനുളള ഒരു ആഹ്വാനമാണിത്.  മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ അവരുടെ ഹൃദയങ്ങള്‍ ദൈവത്തെ വിട്ട് ദൂരത്തായിരിക്കുന്നു അത് ദൈവത്തിന് സഹിക്കുവാൻ കഴിയുന്നതല്ല.  “ദൈവത്തിന്റെ ആത്മാവ് എല്ലായിപ്പോഴും മനുഷ്യനോട് വാദിച്ചുകെണ്ടിരിക്കുകയില്ല” എന്ന് ഉല്പത്തി 6:3 ൽ കാണുവാൻ കഴിയുന്നു. ദൈവം മടങ്ങിവരുവാൻ വളരെ അവസരങ്ങള്‍ തരുന്നു എങ്കിലും പാപത്തെയും പാപ പ്രവൃത്തികളെയും ദൈവം എന്നേയ്ക്കും സഹിക്കുകയില്ല. യെശയ്യ പ്രവാചകൻ ഇപ്രകാരം പറയുന്നു “യഹോവയാം ദൈവം ഇപ്പോള്‍ നിങ്ങള്‍ക്ക് കണ്ടെത്താവുന്ന അത്രയും അടുത്താണ്”, എന്നാൽ ദൈവത്തെവിട്ടു ദൂരെ പോകാതെ അടുത്ത് വരേണ്ടുന്ന സമയമാണിത്.

പ്രായോഗീകം

യെശയ്യാ പ്രവാചകനിലൂടെ ദൈവം സംസാരിച്ച ഈ വാക്കുള്‍ക്ക് ഒരു ചരിത്രമുണ്ട്. യിസ്രായേൽ ജനം അന്യദൈവങ്ങളുടെ പിന്നാലെ തുടർച്ചയായി ഓടുക നിമിത്തം ഒരിക്കൽ അവർ മനസ്സിലാക്കിയിരുന്ന ദൈവമഹത്വത്തിലേക്ക് അവർക്ക് ഒരിക്കലും മടങ്ങിവരുവാൻ കഴിഞ്ഞില്ല.  എന്നാൽ ഈ വചനം ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മോടും സംസാരിക്കുന്നു.  നാം മനസ്സിലാക്കുന്നതു പോലെ ന്യായവിധിക്കായി ദൈവം ഒരു ദിവസം വച്ചിരിക്കുന്നു എന്നത് സത്യമാണ്.  എന്നാൽ നാം ദൈവ കൃപയെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കേണ്ടതുണ്ട്. നാം ദൈവ കൃപയ്ക്ക് അർഹരാണോ എന്ന ചോദ്യത്തിന് ഒരിക്കലും അല്ല എന്നതാണ് വാസ്ഥവം.  എങ്കിലും ഇപ്പോഴും കർത്താവ് താങ്കളുടെ അടുത്തുവന്ന് താങ്കള്‍ക്കായി കാത്തിരിക്കുന്നു, താങ്കളെ കർത്താവിലേക്ക് ആകർഷിക്കുകയും അവങ്കലേക്ക് വരുവാൻ അപേക്ഷിക്കുകയും ചെയ്യുന്നു.  നാം ദൈവത്തെവിട്ട് ഓടുന്നത് മതിയാക്കി ദൈവത്തിങ്കലേക്ക് അടുത്തുവരുവാൻ ദൈവം ആഗ്രഹിക്കുന്നു.  ദൈവത്തെ കണ്ടെത്താവുന്ന കാലത്ത് നാം അവനെ അന്വേഷിക്കണം. കർത്താവിങ്കലേക്ക് മടങ്ങിവരുവാൻ നിങ്ങള്‍ക്ക് സമയം ഉണ്ട് എങ്കിലും സമയവും കാലങ്ങളും അതിവേഗം കടന്നുപോകുന്നു, ദൈവത്തെ അന്വേഷിക്കുവാനും കണ്ടെത്തുവാനുമുളള സമയമാണിത്. ദൈവത്തെ മറന്ന് ഇനിയും അധികനാളുകള്‍ മുന്നോട്ട് പേകരുത്.  വേദപുസ്തം പറയുന്നു “ഇതാണ് സുപ്രസാദകാലം ഇതാകുന്നു രക്ഷാ ദിവസം.  ആയതുകൊണ്ട് ഇപ്പോഴും സമയമുണ്ട് ദൈവം കാത്തിരിക്കുന്നു.

പ്രാർത്ഥന

കർത്താവേ,

അങ്ങ് എനിക്കുവേണ്ടി കാത്തിരിക്കുന്നതിനായി നന്ദി പറയുന്നു.  എന്നെ ഒരിക്കലും കൈവിടാതിരിക്കുന്നതിനും വളരെ നന്ദി.  ഞാൻ ഇന്നും എന്നും അങ്ങയുടെ മകനായി, മകളായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ.  എന്റെ ദൈവമേ അങ്ങയുടെ ഹിതംപോലെ എന്നെ ഉപയോഗിക്കേണമേ അതിനായി എന്നെ സമർപ്പിക്കുന്നു. ആമേൻ