Uncategorized

“ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്”

വചനം

യിരമ്യാവ് 49 : 6

എന്നാൽ ഒടുക്കം ഞാൻ അമ്മോന്യരുടെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു.

നിരീക്ഷണം

യഹോവയായ ദൈവം യിരമ്യാപ്രവാചകനോട് അരുളിചെയ്ത വചന ഭാഗമാണിത്. ഈ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ അധികം താമസിക്കാതെ തന്നെ ദൈവം അമ്മോന്യരുടെ മേൽ ന്യായവിധി നടത്തി.  അതേ തുടർന്ന് ബാബിലോണിയരുടെമേലും ദൈവത്തിന്റെ ന്യായവിധി ഉണ്ടായി. അങ്ങനെ യാഹോവയായ ദൈവം അരുളിചെയ്ത ന്യായവിധികള്‍ ദൈവം നടത്തി. എന്നാൽ തുടർന്ന് ഞാൻ അമ്മോന്യരുടെ പാപങ്ങളെ മറന്നുകൊണ്ട് അവരെ വീണ്ടും പുനഃസ്ഥാപിക്കും എന്ന് ദൈവം അരുളിചെയ്തു. ഇതിൽ നിന്നും നമുക്ക് മനസിലാകുന്നത് നമ്മുടെ സ്നേഹനിധിയായ സ്വർഗ്ഗീയ പിതാവിന്റെ സ്നേഹമുളള മനസ്സിനെയാണ്.  ആയതുകൊണ്ട് എത്ര പാപിയായ വ്യക്തിയായിരുന്നാലും കർത്താവിലേയ്ക്ക് മടങ്ങിവന്നാൽ ആ വ്യക്തിയെക്കുറിച്ച് പിന്നെയും പ്രതീക്ഷിയ്ക്ക് വകയുണ്ട്.

പ്രായോഗീകം

അമ്മാൻ എന്ന് അറിയപ്പെടുന്ന മനോഹരമായ തലസ്ഥാനത്തോടുകൂടിയ ഒരു ജോർദ്ദാൻ രാഷ്ട്രമാണ് ആധുനിക അമ്മോന്യ പ്രദേശം. ഇത് ഒരു മനോഹരമായ രാജ്യമാണ് മാത്രമല്ല അതിന്റെ തലസ്ഥാന നഗരം അതി മനോഹരമാണ്.  അതുപോലെ മനോഹരമായ അനേക രാഷ്ട്രങ്ങളിൽ ഇന്ന് സത്യദൈവത്തെ അറിയാത്ത ജനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.  എന്നാൽ സത്യവേദപുസ്തകം പരിശോദിച്ചാൽ ആരും നശിച്ചുപോകാതെ എല്ലാപേരും നിത്യജീവൻ പ്രപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനുവേണ്ടിയാണ് യേശുക്രിസ്തു ഈ ലോകത്തിൽ വന്ന് തന്റെ ജീവൻ തന്നത്. യേശുക്രിസ്തുവിന്റെ രണ്ടാം വരവിന് മുമ്പായി ലോകത്തിൽ ഒരു ഉണർവ്വ് സംഭവിക്കും എന്ന് ഉറപ്പാണ്. വലിയോരുകൂട്ടം ജനം മാനസാന്തരത്തിലേയ്ക്കും നിത്യജീവനിലേയ്ക്കും നയിക്കപ്പെടും, ആയതിനാൽ നമ്മുക്ക് ഇനിയും പ്രതിക്ഷയ്ക്കു വകയുണ്ട്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ സേവിക്കുന്ന ദൈവം എന്നെ ഒരിക്കലും തള്ളികളയുകയില്ലെന്ന ഉറപ്പെനിക്കു തന്നതിനായി നന്ദി. അതുപോലെ ഞാനും ആരെയും തള്ളികളയാതെ എല്ലാവരെയും ദൈവത്തിങ്കലേക്ക് നടത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. അമേൻ