Uncategorized

“ഇല്ല ഒരിക്കലും ഇല്ല”

വചനം

ഇയ്യോബ് 11 : 7

ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?

നിരീക്ഷണം

ഇയ്യോബ് തന്റെ നിരാശയുടെയും വിഷാദത്തിന്റെയും കഷ്ടപ്പാടുകളുടെയും ഏറ്റവും ആഴമേറിയതും ഇരുണ്ടതുമായ അവസ്ഥയിൽ ആയിരിക്കുമ്പോൾ സോഫർ എന്നു പേരുള്ള ഒരു സുഹൃത്ത് അവനോട് ഇപ്രകാരം ചോദിച്ചു ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?

പ്രായോഗികം

ദൈവ വചനത്തിൽ അരോടെങ്കിലും ഒരു ചോദ്യം ചോദിക്കുന്ന ഭാഗം വരുമ്പോൾ അത് വായിക്കുന്ന ആളോട് ഉള്ള ചോദ്യമാണ് എന്ന രീതിയിൽ വായിക്കുന്നതായിരിക്കും നല്ലത്. സോഫർ ഇയ്യോബിനോട് ആണ് ചോദിച്ചത് എന്നാൽ നമുക്ക് അതിന് എന്തു ഉത്തരം പറയുവാൻ കഴിയും? ഇല്ല ഒരിക്കലും ഇല്ല എന്നല്ലേ പറയുവാൻ കഴിയൂ. ഗൗരവമായി ചിന്തിച്ചാൽ നമുക്ക് എങ്ങനെ ദൈവത്തിന്റെ ഹൃദയത്തിലെ രഹസ്യങ്ങൾ അറിയുവാൻ കഴിയും? മാത്രമല്ല സർവ്വശക്തന്റെ സമ്പൂർത്തി നമുക്ക് മനസ്സിലാക്കുവാൻ കഴിയുമോ? അതിന് മനുഷ്യനായി പിറന്ന ആർക്കും ഒരിക്കലും സാധ്യമല്ല. മനുഷ്യരായ നമുക്ക് ഒരുപാട് പരാജയങ്ങളും പരിമിധികളും ഉണ്ട്. എന്നാൽ നമ്മുടെ ദൈവത്തിന് അതൊന്നും ഇല്ല. ആ ദൈവം നമ്മുടെ ദൈവമാകയാൽ നാം ഭയപ്പേടേണ്ട ആവശ്യമില്ല. നമ്മുടെ എല്ലാ സാഹചര്യങ്ങളും മനസ്സിലാക്കി നമുക്കുവേണ്ടി പ്രവർത്തിക്കുവാൻ നമ്മുടെ ദൈവത്തിന് കഴിയും. ഈ സർവ്വശക്തനായ ദൈവത്തിൽ എന്നും എന്നേയ്ക്കും നമുക്ക് അശ്രയിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് പരിമിതിയില്ലാതെ എന്നെ സഹായിക്കുവാൻ കഴിയുന്ന ദൈവമാകയാൽ ഞാൻ അങ്ങയുടെ മുമ്പിൽ മുട്ടുകുത്തുന്നു. എന്റെ ജീവകാലം അങ്ങയിൽ ആശ്രയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ