Uncategorized

“ഇനി അങ്ങനെ ഉണ്ടാവില്ല”

വചനം

അപ്പോസ്തലപ്രവൃത്തികൾ 17 : 30

എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.

നിരീക്ഷണം

അരയോപഗക്കുന്നിന്മേൽ നിന്നുകൊണ്ട് അപ്പോസ്തലനായ പൌലോസ് ഇപ്രകാരം പ്രസംഗിച്ചു, വിജാതീയരുടെ ചില പരാജയങ്ങളെ ദൈവം അവഗണിച്ച ഒരു കാലഘട്ടം ചരിത്രത്തിലുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടുള്ള ദൈവത്തിന്റെ കല്പനയാകുന്നു എന്ന് വ്യക്തമാക്കി.

പ്രായോഗികം

ഇവിടെ അപ്പോസ്തലനായ പൌലോസ് പറയുന്നത് ദൈവം പഴനിയമത്തിലെ വ്യവസ്ഥവച്ച് ഇനി ആർക്കും രക്ഷനൽകുവാൻ ആഗ്രഹിക്കുന്നില്ല. കാരണം ദൈവത്തിന്റെ ഏകജാതനായ പുത്രനെ നമുക്കെല്ലാവർക്കും വേണ്ടി ഏൽപ്പിച്ചു തന്നിരിക്കുന്നു. ആകയാൽ ഇനി നമുഷ്യർക്ക് രക്ഷ വേണമെങ്കിൽ തന്റെ ഏകജാതനായ യേശുക്രിസ്തുവിൽ വിശ്വസിച്ച് കൃപയാലുള്ള രക്ഷ നേടേണ്ടതാണ്, അതിനായി ദൈവവുമായി അടുത്തുവരുവാനുള്ള സമയാമാണിത്. ഈ കാലഘട്ടത്തിലും വിശ്വാസം മൂലമുള്ള രക്ഷ കരസ്ഥമാക്കാതെ ജനം മാറിനിൽക്കുന്നത് വിചിത്രം തന്നെ! ജനത്തിന്റെ പാപം കണ്ട് ദൈവം കണ്ണടച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു, ഇനി ഒരിക്കലും അങ്ങനെയുണ്ടാകുകയില്ല. കാരണം ദൈവം ചെയ്യേണ്ടത് എല്ലാം ചെയ്തു കഴിഞ്ഞു ഇനി മനുഷ്യർ വിശ്വാസം മൂലം കൃപയാൽ രക്ഷിക്കപ്പെട്ടാൽ മാത്രമേ സ്വർഗ്ഗരാജ്യത്തിന് അവകാശി ആകുകയുള്ളൂ. ആകയാൽ ദൈവ ജനമേ, യേശുക്രിസ്തുവിൽ വിശ്വസിച്ച് തങ്ങളുടെ പാപം ഏറ്റു പറഞ്ഞ് ഉപേക്ഷിക്കുന്നവന് ദൈവമക്കളാകുവാൻ ദൈവം അധികാരം നൽകി. കൃപയാലുള്ള രക്ഷ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അത് സ്വന്തമാക്കുവാനുള്ള സമയം ഇതാണ്. കൃപയുടെ വാതിൽ അടയുന്നതിനുമുമ്പ് അത് പ്രാപിക്കുവാൻ ദൈവം താങ്കളെ സഹായിക്കുമാറാകേട്ടെ!

പ്രാർത്ഥന

പ്രീയ യേശുവേ,

കൃപയാൽ വിശ്വാസം മൂലം രക്ഷിക്കപ്പെടുവാൻ എന്നെ സഹായിച്ചതിന് നന്ദി. എന്റെ സഹോദരങ്ങളെയും അതിനായി ഒരുക്കുമാറാകേണമേ. ആമേൻ