Uncategorized

“താങ്കൾ തയ്യാറാണോ?”

വചനം

അപ്പോസ്തല പ്രവൃത്തികൾ 6 : 3

ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ ഈ വേലെക്കു ആക്കാം.

നിരീക്ഷണം

ആദിമ സഭയിലെ ആത്മീക ശിശ്രൂഷ ചെയ്യുന്നതിനായി പന്ത്രണ്ട് അപ്പോസ്തലന്മാരെ കൂടാതെ ആത്മീക നേതാക്കളെ തിരഞ്ഞെടുത്തപ്പോൾ പുതിയ ശിശ്രൂഷകർ ആത്മാവും ജ്ഞാനവും നിറഞ്ഞവരായിരിക്കണം എന്ന തീരുമാനം ഉണ്ടായി.

പ്രായോഗികം

ആദിമ സഭയിൽ ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള നേതാക്കന്മാരെ അന്വേഷിച്ചതുപോലെ ഇന്നും ദൈവ സഭയെ നയിക്കുവാൻ ആത്മാവും ജ്ഞാനവും നിറഞ്ഞവരെ അന്വേഷിക്കുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ  വിവരസാങ്കേതീക വിദ്യയിലും വിദ്യാഭ്യാസത്തിലും ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്നു. മാത്രമല്ല സംസ്ക്കാരങ്ങൾക്കിടയിലും വലീയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ ജനത്തിന്റെ ബുദ്ധിയും ഹൃദയവും തെറ്റിലേയ്ക്ക് പോകാതെ സൂക്ഷിക്കുവാൻ തക്കവണ്ണം ജനത്തെ ഉപദേശിക്കുവാനും അവരെ നയിക്കുവാനും കഴിയുന്ന ആത്മീക നേതാക്കളെ ഇന്ന് സഭയ്ക്ക് ആവശ്യമാണ്. നേതാക്കന്മാർ പരിശുദ്ധാത്മാവിനാലും സ്വർഗ്ഗീയ ജ്ഞാനത്താലും നിറയുമ്പോൾ മാത്രമേ അവർക്ക് ഈ പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ സഭയെ നയിക്കുവാൻ കഴിയുകയുള്ളൂ. ഇന്ന് സഭയ്ക്ക് ആവശ്യമുള്ളത് സൗന്ദര്യമുള്ളവരെയും, പ്രത്യക്ഷമായ വ്യക്തിത്വമുള്ളവരെയും ഒന്നും അല്ല പക്ഷേ, സഭയ്ക്ക് ആവശ്യം ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ളവരെയാണ്. അതിന് താങ്കൾ തയ്യാറാണോ?

പ്രാർത്ഥന

പ്രീയ യേശുവേ,

ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഒരു നല്ല നേതാവായി ജനത്തെ നയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ