Uncategorized

“ഒരു അനുഗ്രഹീത വിശ്വാസി”

വചനം

ലൂക്കോസ് 1 : 45

കർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.

നിരീക്ഷണം

പരിശുദ്ധാത്മാവിനാൽ യേശുവിനെ ഗർഭം ധരിച്ച മറിയ, ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന അവളുടെ ബന്ധുവായ എലിസബത്തിനെ സന്ദർശിച്ചപ്പോൾ, മറിയയുടെ ശബ്ദം കേട്ട് എലിസബത്തന്റെ കുഞ്ഞ് അവളുടെ ഉള്ളിൽ കുതിച്ചു. എലിസബത്ത് മറിയയോട് പറഞ്ഞു, ദൈവത്തിന്റെ വാഗദത്തം തന്നിൽ നിറവേറുമെന്ന് വിശ്വസിച്ചതിനാൽ നീ ഭാഗ്യവതി.

പ്രായോഗികം

പുരുഷനെ അറിയാതെ മറിയ വിശ്വാസത്താൽ ദൈവപത്രനെ ഗർഭം ധരിച്ചിരിക്കുന്നു എന്ന വിശ്വാസമാണ് മറിയ തിരഞ്ഞെടുത്തത്. യഹോവയായ ദൈവം വാഗ്ദത്തം ചെയ്തത് അവൾ എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി വിശ്വസിച്ചു അത് നമ്മുടെ ആധുനീക ശാസ്ത്രംപോലും നിരാകരിച്ചതായിരുന്നു. എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി കർത്താവിൽ വിശ്വസിക്കുന്നതാണ് വിശ്വാസം. കർത്താവിന്റെ വാഗ്ദത്തങ്ങൾക്കെപ്പം നിൽക്കുവാൻ നാം തീരുമാനിക്കുമ്പോൾ നമ്മുടെ ചുറ്റുമുള്ളവർ എന്തുതന്നെപറഞ്ഞാലും പിൻമാറാതെ ഒരു അനുഗ്രഹീത വിശ്വാസിയായി തന്നെ തുടരുന്നതാണ് ഉത്തമം. ദൈവത്തെ വിശ്വസിച്ചതിനാൽ മറിയ അനുഗ്രഹിക്കപ്പെട്ടു. ദൈവം നമുക്ക് തരുന്ന വാഗ്ദത്തങ്ങളിൽ വിശ്വസിക്കുമ്പോൾ നാം ഓരോരുത്തരും അനുഗ്രഹീതരായി തീരും ആ വിശ്വാസം നമ്മെ അനുഗ്രഹീത വിശ്വാസി ആക്കി തീർക്കുന്നു.  

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവം പറയുന്ന ഒന്നും ചോദ്യം ചെയ്യാതെ വിശ്വസിക്കുവാനുള്ള കൃപ എനിക്ക് നൽകുമാറാകേണമേ. ആമേൻ