Uncategorized

“വഴിപാടുകൾ”

വചനം

സംഖ്യാപുസ്തകം  7 :   10

യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.

നിരീക്ഷണം

മരുഭൂമിയിലെ സമാഗമന കൂടാരത്തിന്റെ പണിപൂർത്തിയായതിനുശേഷം, മോശെ അതുമായി ബന്ധപ്പെട്ടതെല്ലാം അഭിഷേകം ചെയ്യുകയും യാഗപീഠം അഭിഷേകം ചെയ്തുകൊണ്ട് അവ പൂർത്തിയാക്കുകയും ചെയ്തു. യാഗപീഠം അഭിഷേകം ചെയ്തിനുശേഷം യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളിൽ നിന്നുള്ള ഓരോ നേതാവും തുടർച്ചയായി പന്ത്രണ്ട് ദിവസത്തേക്ക് ഒന്നിനുപുറകെ ഒന്നായി അവരവരുടെ വഴിപാട് കൊണ്ടുവന്നുകൊണ്ടിരുന്നു.

പ്രായോഗീകം

പഴയനിയമത്തിലെ യാഗപീഠം എന്നത് യിസ്രായേൽ ജനം ദൈവവുമായുള്ള കൂടികാഴ്ച നടത്തുന്ന സ്ഥലത്തെ പ്രതിനിധാനം ചെയ്യുന്നു. യിസ്രായേലിന്റെ ശേഷിക്കുന്ന ചരിത്രം പഠിച്ചാൽ അവ മുഴുവൻ കർത്താവിന് വഴിപാടുകൾ കൊണ്ടുവരുന്നതിനെക്കുറിച്ചായിരുന്നു. അവരുടെ ജീവിതത്തിൽ ദൈവം ഒന്നാമനാകണമെന്ന് ദൈവം ആവശ്യപ്പെടുന്ന രീതിയായിരുന്നു അത്. ഇന്ന്, വഴിപാടുകൾ നൽകുവാൻ നമ്മെ ഓർമ്മിപ്പിക്കുനമ്പോൾ ക്രിസ്തീയ നേതാക്കൾ തന്നെ നമ്മെ എതിർക്കാറുണ്ട് അത് ഫലത്തിൽ യേശു നമ്മുടെ ജീവിത്തിൽ ഒന്നാമനാകുന്നതിനെ നാം തള്ളിക്കളയുകയാണ്. മത്തായി 6:33 നമ്മോട് പറയുന്നത്, മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും, എന്നാണ്. എപ്പോഴും ഓർക്കുക ആദ്യം കർത്താവ് എന്ന ചിന്ത എപ്പോഴും നമ്മെ ഭരിക്കണം അത് നമ്മുടെ ഹൃദയം എവിടെയാണെന്ന സൂചന നൽകും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങേയ്ക്ക് ഒന്നാം സ്ഥാനം എന്റെ ജീവിതത്തിൽ നൽകുന്നു. എന്നെ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x