Uncategorized

“ഉപ്പിനാൽ രുചിവരുത്തി കൃപയിൽ നിറഞ്ഞ വാക്കുകള്‍”

വചനം

കൊലൊസ്സ്യർ 4 : 6

ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.

നിരീക്ഷണം

യേശുക്രിസ്തുവുനെ പിൻഗമിക്കുന്നവർ മറ്റുള്ളവരുമായി സംസാരിക്കേണ്ട രീതി വളരെ ഭംഗിയുള്ളതായിരിക്കണം എന്ന് ഇവിടെ വ്യക്തമാക്കുന്നു. നാം പറയുന്ന വാക്കുകളിൽ ഉപ്പ് ചേർത്ത് രസകരവും ആകർഷകവും ആക്കിതീർക്കുവാൻ ശ്രദ്ധിക്കണം.

പ്രായോഗികം

ഈ ലേഖനത്തിൽ ഉടനീളം ഒരു വിശ്വാസിയുടെ ജീവിത്തിന് ആവശ്യമായ നിർദ്ദേശങ്ങള്‍ അപ്പോസ്തലനായ പൗലോസ് നൽകിയിട്ടുണ്ട്. ആ നിർദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കിൽ നാം ഉറച്ച വിശ്വാസം നിറഞ്ഞവരായി മാറും. മറ്റുള്ളവരെ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന ചർച്ചകള്‍ നടത്തുവാൻ എപ്പോഴും തയ്യാറായിരിക്കണം. കൃപയോടുകൂടിയ സംസാരത്തിലൂടെ ചിലകാര്യങ്ങള്‍ സാധ്യമാക്കിയെടുക്കുവാൻ കഴിയും. ആശയ വിനിമയത്തിലൂടെ പരസ്പര ബന്ധം കെട്ടിപ്പടുക്കുന്നു, മറ്റുള്ളവരെ അനുഗ്രഹിക്കുന്നു, ബഹുമാനിക്കുന്നു മാത്രമല്ല മറ്റുള്ളവരെ സ്നേഹിക്കുവാനും കഴിയുന്നു. അതുകൊണ്ട് നമ്മുടെ വാക്കുകള്‍ ഉപ്പിനാൽ രുചിവരുത്തിയതായിരിക്കണം എന്നതും തസ്യമാണ്. അപ്രതീക്ഷിതമായ ഒരുവാക്കാണ് പരസ്പര ആശയവിനിമയത്തിന് വഴിതെളിക്കുന്നത്. എന്നാൽ ആ വാക്ക് കൃപയോടുകൂടിയതാകുമ്പേള്‍ ഒരു അനുഗ്രഹം ആയിതീരും. ആയതുകൊണ്ട് നമ്മുടെ സംസാരം എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കുവാൻ ശ്രദ്ധിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഏതു നിലയിലുള്ള ജനങ്ങളെയും നേടുവാൻ വേണ്ടത് ശരിയായുള്ള ആശയ വിനിമയം ആണ്. അത് കൃപയേുടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതുമായി തീർക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ