Uncategorized

“മനസ്സ് എവിടെ?”

വചനം

കൊലൊസ്സ്യർ 3 : 2

ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.

നിരീക്ഷണം

യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ നമ്മോടുള്ള അപ്പോസ്തലനായ പൗെലോസിന്റെ നിർദ്ദേശമാണ് ഈ വചനത്തിൽ കാണുവാൻ കഴിയുന്നത്. ഇവിടെ വ്യക്തമാക്കുന്നത് നമ്മുടെ മനസ്സ് ഭൂമിയുലുള്ളതിനെക്കുറിച്ചല്ല ചിന്തിക്കേണ്ടത് നാം എപ്പോഴും സ്വർഗ്ഗത്തെക്കുറിച്ചായിരിക്കണം ചിന്തിക്കേണ്ടത് നമ്മോട് പ്രബോധിപ്പിക്കുന്നു.

പ്രായോഗികം

ഇവിടെ അപ്പോസ്തലനായ പൗെലോസ് പറയുന്നത് നാം സ്വർഗ്ഗീയ ചിന്താഗതിക്കാരാകുമ്പോള്‍ ഭൂമിയും ആയി ഒരു ബന്ധവും ഇല്ല എന്ന് അല്ല, നാം സ്വർഗ്ഗീയ വീക്ഷണത്തോടുകൂടി ഭൂമിയിൽ നല്ലവരായി ജീവക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. പൗെലോസ് അപ്പോസ്തലനെപ്പോലെ തന്നെ ആയിരുന്നു യേശുക്രിസ്തുവും ചിന്തിച്ചിരുന്നത്. കാരണം യേശുക്രിസ്തു തന്റെ എതിരാളികളുടെ ചോദ്യത്തിന് മറുപടിപറയുമ്പോള്‍ ‍ താൻ എപ്പോഴും സ്വർഗ്ഗീയവീക്ഷത്തോടുകൂടെ ആയിരുന്നു പറഞ്ഞിരുന്നത്. യേശുക്രിസ്തുവിന്റെ മനസ്സ് സ്വർഗ്ഗത്തെയും സ്വർഗ്ഗീയ ചിന്തയുടെയും അടിസ്ഥാനത്തിൽ ആയിരുന്നു. യേശുക്രിസ്തു എന്തുചെയ്തുവോ അതുപോലെ നാമും ആയിരിക്കണം എന്നതാണ് ഇവിടെ പറയുന്നത് നാം ഉയരത്തിലുള്ളതിനെകുറിച്ച് ചിന്തിച്ചുകൊണ്ട് ഭൂമിയിൽ ദൈവകൃപയുള്ളവരായി ജീവിക്കുക എന്നതാണ് നമ്മെകുറിച്ച് ദൈവം ആഗ്രഹിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഏതു വെല്ലുവിളികളെയുംക്കുറിച്ചുള്ള ചോദ്യത്തിന് ‍ ഉത്തരം സ്വർഗ്ഗീയവീക്ഷത്തോടുകൂടെ ആയിരിക്കട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ മനസ്സ് എപ്പോഴും ഉയരത്തിലുള്ളത് ചിന്തിക്കുവാനും അത് അനുസരിച്ച് ഈ ഭൂമിയിൽ ജീവിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ