Uncategorized

“ഏറ്റവും മോശം പാപികളിൽ ഒന്നാമൻ”

വചനം

1 തിമൊഥെയൊസ് 1 : 15

ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.

നിരീക്ഷണം

അപ്പോസ്തലനായ പൌലോസ് വാർദ്ധക്യത്തിലും നമ്മുടെ കർത്താവായ യേശക്രിസ്തുവിന്റെ സ്നേഹത്തേയും കൃപയേയും കുറിച്ച് അത്ഭുതപ്പെടുന്നു.  ഈ വചനഭാഗത്ത് ഒരു പാപിയെ തന്റെ മുൻകാല പാപത്തെ അടിസ്ഥാനമാക്കി ദൈവം വിധിക്കുകയാണെങ്കിൽ ആ പാപികളിൽ ഞാൻ ഒന്നാമൻ എന്ന് പൌലോസ് അപ്പോസ്തലൻ സമ്മതിക്കുന്നു.

പ്രായോഗികം

റോമാ സാമ്രാജ്യത്തിൽ ദുഷ്ഭരണം കാഴ്ചവച്ച നീറോ ചക്രവർത്തിയുടെ ഭരണകാലത്താണ് ഈ പ്രസ്ഥാവന താൻ നടത്തിയത്. ദുഷ്ട ചക്രവർത്തിയായ നീറോയുടെ ദുഷിപ്പിക്കുന്ന ഭരണത്തിന്റെ അമ്പരപ്പിക്കുന്ന അധഃപതനത്തെ അഭിമുഖീകരിച്ചിട്ടും താൻ ചെയ്തു പോയ പാപത്തിന്റെ അത്രയും മോശം പാപം ആരും ഇതുവരെ ചെയ്തിട്ടില്ല എന്ന് അദ്ദേഹം ഉറക്കേ പ്രസ്ഥാവിക്കുന്നു. എന്തുകൊണ്ട് അങ്ങനെയെന്ന് ചോദിച്ചാൽ ദൈവകൃപയുടെ ആഴത്തെക്കുറിച്ച് ഇത്ര ആഴത്തിൽ ഇതിനുമുമ്പോ ശേഷമോ അരും ഗ്രഹിക്കുകയില്ലെന്ന് മനസ്സിലാക്കിയാണ് അങ്ങനെ പ്രസ്ഥാവിച്ചത്. എത്രത്തോളം താൻ രക്ഷിക്കപ്പെടുന്നതിനുമ്പ് പരീശൻ ആയിരുന്നവോ അതിനേക്കാള്‍ കൂടുതൽ താൻ ദൈവത്തിനുവേണ്ടി ഒരു ക്രിസ്ത്യാനിയായി പിന്നീട് പ്രവർത്തിച്ചു. തത്ഫലമായി തന്നെ സ്വീകരിക്കുകയും അവനോട് തന്റെ പാപത്തെ ക്ഷമിക്കുകയും ചെയ്ത യേശുക്രിസ്തുവനോടുള്ള സ്നേഹത്തിന്റെ ആഴം തനിക്ക് നന്നായി ബോധ്യമായപ്പോള്‍ പാപികളിൽ ഞാൻ ഒന്നാമൻ എന്ന് പറഞ്ഞ് സമ്മതിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ പാപികളിൽ ഒന്നാമൻ എന്ന് എനിക്ക് പറയുവാൻ കഴിയും എന്റെ പാപം എത്ര കടും ചുവപ്പായിരുന്നാലും അതിനെ ഹിമം പോലെ വെളുപ്പിച്ച് അങ്ങയുടെ മകനാക്കി തീർത്തതിന് നന്ദി. തുടർന്നു അങ്ങേയ്ക്കു വേണ്ടി ഉറപ്പോടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ