Uncategorized

“ഉറപ്പുള്ളവരായിരിക്കുവീൻ”

വചനം

1 കൊരിന്ത്യർ 15 :   58

ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.

നിരീക്ഷണം

ജീവിത്തിലെ മറ്റെല്ലാ പ്രശ്നങ്ങളും മാറ്റിവെച്ച്, എല്ലായിടത്തുമുള്ള എല്ലാ വിശ്വാസികളെയും യേശുവിന് പൂർണ്ണമായി സമർപ്പിക്കുവാൻ വിശുദ്ധ പൗലോസ് കൽപ്പിക്കുന്നു. അദ്ദേഹം ഊന്നിപ്പറയുന്നത്, ഒന്നിലും തെറ്റിപ്പോകാതെ ഉറപ്പുള്ളവരായിരിക്കുവീൻ എന്നാണ്.

പ്രായോഗീകം

പലരും ഇതിനെ അപ്പോസ്ഥലനായ പൗലോസിന്റെ ഒരു ഉപദേശം എന്ന് വിളിക്കുന്നു, എന്നാൽ നാം അതിന്റെ താഴോട്ടുള്ള വചനങ്ങൾ വായിക്കുമ്പോൾ നമുക്കു മനസ്സിലാകും അതൊരു കല്പനയാണെന്ന്.  യേശുക്രിസ്തുവിനെ അനുഗമിക്കുന്ന ഓരോരുത്തരും ആ വിശ്വാസത്തിൽ ഉറച്ചു നിൽക്കണം എന്ന് അദ്ദേഹം കല്പിക്കുന്നു. എല്ലാറ്റിനുമുപരി അദ്ദേഹം പറയുന്നത്, ഒന്നും നിങ്ങളെ തെറ്റിച്ചുകളയരുത് എന്നാണ്. നാം ചെയ്യുന്നതെല്ലാം കർത്താവിന്റെ വേലയ്ക്കുവേണ്ടിയാണെങ്കിൽ, ഒരു വലിയ പ്രതിഭലം ലഭിക്കും, കാരണം അതൊന്നും വെറുതെ ചെയ്യുന്നതല്ല. ആളുകൾ ഉടൻ തന്നെ ആ വാക്യത്തിന് ആധികാരികത നേടുവാൻ ആഗ്രഹിക്കുന്നു. അവർ ചിലർ പറയുന്നത് ശരി നിങ്ങൾക്ക് ഒരു സ്ഥിരം ജോലി ഉണ്ടായിരിക്കണം, നിങ്ങൾക്ക് ഭക്ഷണം കഴിക്കണം, നിങ്ങൾക്ക് പരിപാലിക്കുവാൻ ഒരു കുടുംബം ഉണ്ട്, എന്നൊക്കെപ്പറഞ്ഞ് അവർ ഒഴിവുകഴിവുകൾ പറയും എന്നാൽ കർത്താവ് നമ്മോട് പറയുന്നത് ആരും തമ്മെ വഴിതെറ്റിക്കാതെ വചനപ്രകാരം ജീവിക്കുകയും ഉറപ്പുള്ളവരും കുലുങ്ങാത്തവരുമായി കർത്താവിങ്കലുള്ള വിശ്വാസത്തിൽ ഉറച്ചു നിൽക്കേണ്ടത് ആവശ്യമാണ്..

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ ആശ്രയിച്ച് ഉറപ്പോടെ വിശ്വാസത്തിനുവേണ്ടി പോരാടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x