“സഭയെ കെട്ടിപ്പടുക്കുന്ന കൃപാവരങ്ങൾ”
വചനം
1 കൊരിന്ത്യർ 14 : 12
അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.
നിരീക്ഷണം
യേശുവാണ് ആദിമ സഭയുടെ സ്ഥാപകനും വിശുദ്ധ പൗലോസ് സഭയുടെ പണിക്കാരനും ആയിരുന്നു. ഇവിടെ പൗലോസ് കൊരിന്ത്യാ സഭയോട് അവരുടെ ആത്മീയ സഭയെ കെട്ടിപ്പടുക്കുന്നതിനായി ദൈവം നൽകിയ കൃപാവരങ്ങൾ ഉപയോഗിക്കുവാൻ നിർദ്ദേശിക്കുന്നു.
പ്രായോഗീകം
തീർച്ചയായും, ക്രിസ്തുവിനെ അനുഗമിക്കുന്ന് ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങളാണ് നാം ഒരു മരത്തിലെ സ്വന്തം കൊമ്പ് പോലെ ആയിരിക്കേണ്ടവരാണ്. അപ്പോസ്ഥലൻ ഇവിടെ നിർദ്ദേശിക്കുന്നത് യേശുവിനെ സ്നേഹിക്കുന്ന നാം സഭയെ പണിയുന്നവരാിരിക്കണമെന്നും അല്ലാതെ അതിനെ പൊളിക്കുന്നവരാകരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. ചില സഭയുടെ സമ്മേളനങ്ങളിൽ പങ്കെടുത്താൽ അവിടെ പലവിധ പ്രശ്നങഅങൾ നടക്കുന്നത് നമുക്ക് കാണുവാൻ കഴിയും. യേശുവിന്റെ അനുയായികൾ എന്ന നിലയിൽ നമ്മുടെ ജീവിതം പ്രാദേശീക സഭയെ പണിയുന്നവരായിരിക്കണം. സഭ നമ്മുടെ മറ്റൊരു വീടായിരിക്കണമെന്ന് നാം എപ്പോഴും ചിന്തിക്കണം. അതിനാൽ നമുക്ക് ചെയ്യുവാൻ കഴിയുന്നതെല്ലാം സഭയെ കെട്ടിപ്പടുക്കുന്നതിന് ചെയ്യണം. ദൈവം തരുന്ന കൃപാവരങ്ങൾ അതിനായി ഉപയോഗിക്കുന്നവരായിരിക്കണം നാം ഓരോരുത്തരും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് നൽകിയിരിക്കുന്ന കൃപാവരങ്ങളെ സഭയെ കെട്ടിപ്പടുക്കുന്നതിന് ഉപയോഗിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
