Uncategorized

“എക്കാലത്തെയും മോശം രാജാവ്”

വചനം

1 രാജാക്കന്മാർ 16 : 30

ഒമ്രിയുടെ മകനായ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.

നിരീക്ഷണം

യിസ്രായേൽ രാജാവായ ആഹാബ്, ഈസേബെൽ എന്ന വിജായീയ സ്ത്രീയെ വിവാഹം കഴിക്കുകയും യിസ്രായേൽ മുഴുവനും ബാൽ വിഗ്രഹങ്ങളെ സ്ഥാപിക്കുകയും ബാലിനെ ആരാധിക്കുകയും ചെയ്തു. യിസ്രായേൽ ചരിത്രത്തിൽ ഏറ്റവും അധികം യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്ത രാജാവായിരുന്നു ആഹാബ്.

പ്രായോഗികം

ഒരു മനുഷ്യന് ഇത്രയും ദുഷ്ടനാകുവാൻ എങ്ങനെ കഴിയും? കാരണം അവന് അതിനുള്ള സഹായം തന്റെ പിതാവിൽ നിന്ന് ലഭിച്ചിരുന്നു . നമുക്ക് ആഹാബിന്റെ പിതാവായ ഒമ്രിയെക്കുറിച്ച് 1 രാജാക്കന്മാർ 16:25 ൽ വായിക്കുവാൻ കഴിയുന്നത് “എന്നാൽ ഒമ്രി കർത്താവിന്റെ ദൃഷ്ടിയിൽ തിന്മ ചെയ്തു, തന്റെ മുമ്പിലുള്ള എല്ലാവരേക്കാളും പാപം ചെയ്തു” എന്നതാണ്. ആഹാബിന്റെ പിതാവ് തിന്മചെയ്തു അതിനപ്പുറമായ തിന്മ ആഹാബ് ചെയ്തു ആതുകൊണ്ട് ആഹാബിനെ യിസ്രായേലിലെ ഏറ്റവും മോശമായ രാജാവ് എന്ന് പറയുവാൻ ഇടയായി തീർന്നു. പിതാക്കന്മാർ മക്കള്‍ക്ക് എന്തു ഉദാഹരണം കാണിച്ചുകൊടുക്കുമോ അത് മക്കളും ചെയ്യുവാൻ ഇടായകും . ആയതുകൊണ്ട് നമുക്ക് ഓരോരുത്തർക്കും നമ്മുടെ തലമുറകള്‍ക്ക് നല്ല മാതൃകയായി ജീവിക്കുവാൻ തയ്യാറാകാം. അവർ നമ്മെ നോക്കി നന്നായി ദൈവ ഭക്തരായി ജീവിക്കുവാൻ നമുക്ക് അവരെ നേരായ പാതയിൽ വളർത്തിയെടുക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ അനുകരിക്കുവാൻ ശ്രിക്കുന്നവരുടെ മുമ്പിൽ ഒരു നല്ല മാതൃകയും ദൈവഭക്തിയും ഉള്ള വ്യക്തിയായി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ