Uncategorized

“ഭയത്തിന് മാത്രമേ നമ്മെ തടയുവാൻ കഴിയൂ”

വചനം

1 രാജാക്കന്മാർ 19 : 9

അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോടു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിച്ചു.

നിരീക്ഷണം

ഏലിയാവ് കർമ്മേൽ പർവതത്തിൽ ബാലിന്റെ പ്രവാചകന്മാരെ നശിപ്പിക്കുകയും മഴയ്ക്കായി യഹോവയോട് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോള്‍ മഴ പെയ്തു!! ഏലിയാവ് ചെയ്ത കാര്യങ്ങൾ കേട്ടപ്പോൾ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അവനെ കൊല്ലുമെന്ന് ഈസേബെൽ ഭീഷണിപ്പെടുത്തി. അവളുടെ ഭീഷണി കേട്ടപ്പോൾ, ഏലിയാവ് ഭയത്താൽ തളർന്ന് നാൽപ്പത് ദിവസത്തിലധികം ഓടി. ഹോരേബിലെ ഒരു ഗുഹയിലെത്തി ഒളിച്ചിരുന്ന് മരിപ്പാനായി ഇച്ഛിച്ചു. അപ്പോള്‍ ദൈവം അവനോട്, “ഏലിയാവേ നിനക്ക് ഇവിടെ എന്തുകാര്യം?” എന്ന് ചോദിച്ചു.

പ്രായോഗികം

ഹോരേബിൽ എന്തു ചെയ്യുന്നു എന്ന് ദൈവം ഏലിയാവിനോട് ചോദിച്ചപ്പോള്‍ ദൈവം ഉദ്ദേശിച്ചത് ഏലിയാവേ നിന്റെ സമയം കഴിഞ്ഞു എന്നതായിരുന്നു. ദൈവം ഉപയോഗിക്കുന്ന വ്യക്തികളിൽ ദൈവം ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് ഭയം. ദൈവത്തെ സേവിക്കുന്നവർ എന്ന നിലയിൽ നമുക്ക് ഒരിക്കലും ഭയം വരുവാൻ ഇടയാകരുത്. ഇവിടെ പരിചയസമ്പന്നനായ ഒരു ദൈവത്തിന്റെ പ്രവാചകൻ ഭയത്താൽ ഓടിപ്പോകുവാൻ ശ്രമിച്ചപ്പോള്‍ യഹോവയായ ദൈവം സ്നേഹപൂർവ്വം പുതിയ ഒരു വ്യക്തിയെ തിരഞ്ഞെടുക്കുവാൻ അരുളിചെയ്യുന്നു. ദൈവം കണ്ടെത്തിയ വ്യക്തിയെ  ഏലിയാവ് തന്നെ അന്വേഷിച്ച് ശിശ്രൂഷയ്ക്കായി വിളിച്ച് വേർതിരിക്കുന്നു. അധികം താമസിക്കാതെ ഏലിയാവിനെ അഗ്നിരഥത്തിൽ സ്വർഗ്ഗത്തിലേയ്ക്ക് എടിക്കപ്പെട്ടു. അതേ ദൈവത്തിന്റെ കൃപ ഏലിയാവിനോട് കാണിച്ചതുകൊണ്ട് താൻ വിജയിച്ചു. ഈ സംഭവത്തിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത് ഭയത്തിനു മാത്രമേ നമ്മെ ദൈവീക പ്രവർത്തനത്തിൽ നിന്നും തടയുവാൻ കഴിയുകയുള്ളൂ. ആയതുകൊണ്ട് ഓരിക്കലും ഭയം നമ്മെ തട്ടാതെ ദൈവ കൃപയിൽ ആശ്രയിച്ച് മുന്നോട്ട് പോകുവാൻ ശ്രമിക്കാം

പ്രാർത്ഥന

പ്രീയ യേശുവേ,

തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു എന്ന വചന പ്രകാരം അങ്ങയെ സ്നേഹിച്ച് ഭയമില്ലാത്തെരു ക്രീസ്തീയ ജീവിതം നയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ