Uncategorized

“ദൈവം യോഗ്യനാക്കിയവർ”

വചനം

കൊലൊസ്സ്യർ 1 : 12-13

വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും. നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.

നിരീക്ഷണം

അപ്പോസ്ഥലനായ പൗലോസ് കൊലൊസ്സ്യയിൽ സ്ഥാപിച്ച പുതിയ സഭയിലെ വിശ്വാസികളുടെ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും ദൈവം തന്റെ മക്കള്‍ക്കായി വച്ചിരിക്കുന്ന അവകാശത്തിന്റെ ഓഹരിക്കാരാകുവാൻ യേശുക്രിസ്തു അവരെ യോഗ്യരാക്കി എന്നും ഓർമ്മിപ്പിക്കുന്നു.

പ്രായോഗികം

യോഗ്യതയില്ലാത്തവരെക്കുറിച്ച് നാം ഒരുപാട് കേള്‍ക്കാറുണ്ട് യോഗ്യതയില്ലാത്തതും, അർഹതയില്ലാത്തതും, അയോഗ്യതയും എല്ലാം നമ്മുടെ കുറവുകളെ കാണിക്കുന്നു. എന്നാൽ നാം നമ്മുടെ ബലഹീനതകളെ ദൈവമുമ്പാകെ സമ്മതിക്കുയും മാപ്പ് അപേക്ഷിക്കുകയും ചെയ്യുമ്പോള്‍ ദൈവം നമ്മുടെ കുറവുകളെ ക്ഷമിച്ച് തനിക്കുള്ളതിന്റെ എല്ലാത്തിന്റയും അവകാശത്തിന് യോഗ്യരാക്കി തീർക്കുകയും ചെയ്യുന്നു. ദൈവം നമ്മെ എല്ലാത്തിന്റെയും അവകാശി ആക്കിവച്ചിരിക്കുമ്പോള്‍ നാം എന്തിനാണ് ഇല്ലായ്മകളിൽ തുടരുന്നത്? നാം എളിമപ്പെടുന്നവരാണ് എങ്കിൽ അത് വചനപ്രകാരം എളിമപ്പെടണം . യേശുക്രിസ്തുവിന്റെ അനുയായി ആയിരിക്കുന്നിടത്തോളം കാലം നിങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിങ്ങള്‍ യേശുക്രിസ്തുവിനോട് കൂടെ കൂട്ടവകാശികാളാണെന്ന ബോധത്തോടുകൂടി ആയിരിക്കണം. അങ്ങനെയാകുമ്പോള്‍ ഒരു കാര്യ എപ്പോഴും ഓർക്കുക നിങ്ങള്‍ നിങ്ങളെ തന്നെ അയോഗ്യരായി ദൈവമുമ്പാകെ സമർപ്പിക്കുമ്പോള്‍ ദൈവത്തിന് നിങ്ങള്‍ യോഗ്യരാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ അങ്ങയുടെ കൂട്ടവകാശത്തിന് യോഗ്യനാക്കിതീർത്തതിന് നന്ദി. അതിൽ തുടരുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ