Uncategorized

“എണ്ണിയാൽ തീരാത്ത നന്മകള്‍”

വചനം

സങ്കീർത്തനങ്ങള്‍ 111 : 1

യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും.

നിരീക്ഷണം

ജീവിത സാഹചര്യങ്ങള്‍ എന്തു തന്നെ ആയാലും ദൈവത്തെ ആത്മാർത്ഥമായി സ്തുതിക്കണം എന്ന് ഈ സങ്കീർത്തനത്തിലുടെ ദാവീദ് രാജാവ് പ്രസ്താവിക്കുന്നു. ദാവീദ് പറയുന്നു എന്റെ സർവ്വ അന്തരംഗവുമേ യഹോവയെ സ്തുതിക്കുക പന്നെയും ദാവീദ് താൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും എന്ന ഒരു തുറന്ന പ്രഖ്യാപനവും നടത്തുന്നു. കാരണം രാജാവായ ദാവീദിന് ഇത് ദൈവത്തെ സ്തുതിക്കുവാനുളള സമയമാണ് എന്ന ചിന്ത എപ്പോഴും തന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു.

പ്രായോഗീകം

ദാവീദ് രാജാവിനെപ്പോലെ നമുക്കും ദൈവം നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് ആത്മാർത്ഥമായി സ്തുതിക്കുവാൻ കഴിയുമോ?  നമുക്ക് എന്തിനെല്ലാം വേണ്ടി ദൈവത്തെ സ്തുതിക്കുവാൻ കഴിയും? നമ്മുടെ ജീവിത പങ്കാളിയെ ഓർത്ത്, മക്കളെ ഓർത്ത്, കൊച്ചുമക്കളെ ഓർത്ത്, മാതാപിതാക്കളെ ഓർത്ത്, നാം വളർന്നുവന്ന സാഹചര്യങ്ങളെ ഓർത്ത്, നാം കണ്ടുമുട്ടിയ വ്യക്തികളെ ഓർത്ത്, നാം സഞ്ചരിച്ച സ്ഥലങ്ങളെ ഓർത്ത്, നാം ആയിരിക്കുന്ന ആരാധനാലയങ്ങളെ ഓർത്ത്, ദൈവം നൽകിയ ആരോഗ്യത്തെ ഓർത്ത്, നമുക്ക് താമസിക്കുവാൻ തന്ന ഇടത്തെ ഓർത്ത് ഓരോ ദിവസവും ഭക്ഷിക്കുവാൻ തന്നെ ഭക്ഷണത്തെ ഓർത്ത്, ശ്വസിക്കുവാൻ തന്ന വായുവിനെ ഓർത്ത്, ഇവ ദൈവം തന്ന നന്മകളിൽ ചിലതുമാത്രം. ഇങ്ങനെ നമ്മെ ജയത്തോടെ ദൈവം നടത്തുന്ന വിധങ്ങളെ ഓർത്താൽ ദാവീദ് രാജാവനോടൊപ്പം നമുക്കും ഈ ദൈവത്തെ ഹൃദയംഗമായി സ്തുതിക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ ജീവിതത്തിൽ ചെയ്ത എണ്ണിയാൽ തീരാത്ത നന്മകളെ ഓർത്ത് അങ്ങയെ സ്തുതിക്കുന്നു.  ഞാൻ എന്റെ ജീവനുളളകാലത്തോളം അങ്ങയെ പൂർണ്ണഹൃദയത്തോടെ സ്തോത്രം ചെയ്യും. ആമേൻ