Uncategorized

“വിനയം സ്വീകരിക്കുക ”

വചനം

യെഹെസ്കേൽ 31 : 2

മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടതു: നിന്റെ മഹത്വത്തിൽ നീ ആർക്കു സമൻ?

നിരീക്ഷണം

യഹോവയായ ദൈവം യെഹെസ്കേലിനോട് അരുളിചെയ്ത വചനങ്ങളാണിവ. ഈ വചനം വായിക്കുമ്പോള്‍ ദൈവത്തിന്റെ ന്യായവിധി ഫറവോന്റെമേൽ മഴ പോലെ പെയ്തിറങ്ങുവാൻ സമയമായി എന്ന് മനസ്സിലാക്കാം. ദൈവം ഫറവോനോട് ചോദിക്കുന്നു ഫറവോനെ നിന്റെ മഹത്വത്തെ ആരുമായി താരതമ്യം ചെയ്യും?  ദൈവം യെശയ്യാ പ്രവാചകന്റെ പുസ്തകം 42:8 പറയുകയാണ് “ഞാൻ എന്റെ മഹത്വം മറ്റ് ആർക്കും വിട്ടുകൊടുക്കുകയില്ല”. ഇതിൽ നിന്നൊക്കെ നാം മനസ്സിലാകേണ്ട സത്യം എന്നത് നമ്മുടെ ദൈവത്ത മറ്റാരുമായും താരതമ്യപ്പെടുത്തുവാൻ കഴിയുകയില്ല എന്നതാണ്. അവസാനം യെഹോവയായ ദൈവം ഫറവോനോട് അരുളിചെയ്യുന്നു മഹാനായ ഫറവോനേ നിനക്ക് എത്ര സൈന്യബലം ഉണ്ടെങ്കിലും നീ തകരും കാരണം ദൈവവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫറവോൻ ഒന്നുമല്ല.

പ്രായോഗീകം

ദൈവം അരുളി ചെയ്ത പ്രകാരം ഫറവോനെയും തന്റെ സൈന്യത്തെയും ബാബിലോന്യരെ അയച്ചു നശിപ്പിച്ചതുപോലെ സർവ്വശക്തനായ ദൈവമായ കർത്താവിനേക്കാള്‍ സ്വയം ഉയർത്തുന്ന ഏതൊരാള്‍ക്കും നാശം വരും. ദൈവം നമ്മെ എല്ലാവരേയും സ്നേഹിക്കുന്നു എന്നാൽ ദൈവത്തെക്കാളും സ്വയം ഉയർത്തുവാൻ ശ്രമിക്കുന്നവരെ ദൈവം താഴ്ത്തുകതന്നെ ചെയ്യും. ഒരു ലോക നേതാവായാലും ഒരു പ്രദേശത്തിന്റെ നേതാവോ ഒരു സ്ത്രീയോ പുരുഷനോ ആരായിരുന്നാലും സർവ്വശക്തനായ ദൈവവുമായുളളബന്ധത്തിൽ തങ്ങളെ തന്നെ എങ്ങനെ കാണുന്നു എന്നകാര്യത്തിൽ ശ്രദ്ധാലുക്കള്‍ ആയിരിക്കണം. ഒരുപാടു കാര്യങ്ങള്‍ നന്നായി ചെയ്യുവാൻ കഴിയുന്നവർ ഉണ്ടായിരിക്കാം എന്നാൽ ദൈവത്തിന്റെ പ്രവൃത്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് ഒന്നുമല്ല. സർവ്വശക്തനായ ദൈവത്തിന്റെ പ്രാപ്തിയെകണ്ടെത്തുക മാനുഷീക ബുദ്ധിയ്ക്ക് അപ്രാപ്യമാണ്.  1 പത്രോസ് 5: 6 ൽ പറയുന്നു “അതുകൊണ്ട് അവൻ തക്ക സമയത്ത് നിങ്ങളെ ഉയർത്തുവാൻ ദൈവത്തിനിറെ ബലമുള്ള കൈകീഴിൽ താണിരിപ്പിൻ.” ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കണമെങ്കിൽ നാം ചെയ്യേണ്ടത് നമ്മെ തന്നെ ദൈവത്തിന്റെ മുമ്പാകെ താഴ്ത്തുക എന്നതാണ്. ഇതിൽ നിന്ന് ആർക്കും ഒഴിഞ്ഞരിക്കുവാൻ കഴിയുകയില്ല ഇതിൽ ഞാനും നിങ്ങളും ഉള്‍പ്പെടുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

ഈ മൂലോകത്തിലും അങ്ങേയ്ക്ക് തുല്ല്യനായി ആരുമില്ല. ഞാൻ തക്കസമയത്ത് ഉയർത്തപ്പെടേണ്ടതിന് എന്നെ താഴ്ത്തി അങ്ങയുടെ കരങ്ങളിൽ തരുന്നു. എന്നിൽ ഒരിക്കലും നിഗളമനോഭാവം കടന്നു വരാതെ എന്നെ തന്നെ സൂക്ഷിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ