“ദൈവ വഴിയോ മനുഷ്യന്റെ വഴിയോ?”
വചനം
സംഖ്യാപുസ്തകം 8 : 11
യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അർപ്പിക്കേണം.
നിരീക്ഷണം
പഴയനിയമത്തിൽ, യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളിൽ ഒന്നായ ലേവ്യരെ മുഴുവൻ യിസ്രയാലിന്റെ പുരോഹിതന്മാരായിട്ട് ദൈവം വേർതിരിച്ചിരുന്നു. ഒരാൾ ഒരു ലേവ്യനായി ജനിച്ചാൽ, അതിനർത്ഥം ആ വ്യക്തി എന്തെങ്കിലും വിധത്തിൽ ദൈവവേല ചെയ്യണം എന്നാണ്.
പ്രായോഗീകം
പുതിയനയമത്തിൽ ലേവ്യാമാർഗ്ഗം തുടരുവാൻ കഴിയുകയില്ല. ദൈവഭക്തരായ മാതാപിതാക്കൾ അവരുടെ മക്കളെ ദൈവീക ശിശ്രൂഷയ്ക്കു വേണ്ടി വളർത്തിയാൽ അവരുടെ കുഞ്ഞങ്ങളെ അവരോടൊപ്പം തന്നെ ദൈവത്തെ സേവിക്കുവാൻ ആദ്യം അവസരം കൊടുക്കേണ്ടതാണ്. ഒരു മനുഷ്യൻ സ്വന്തം വിളിയും തിരഞ്ഞെടുപ്പും ദുരുപയോഗം ചെയ്താൽ ദൈവവചനത്തിൽ ദൈവം സ്ഥാപിച്ച വ്യവസ്ഥ നിഷേധിക്കലാണ്. ദൈവത്തെ നിഷേധിക്കുന്ന ഒരുകൂട്ടം ആളുകൾ എപ്പോഴും നമുക്കു ചുറ്റും ഉണ്ടായിരിക്കും എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം നാം എന്നും നമ്മെ വിളിച്ച ദൈവത്തെ വിശ്വസ്തയോടെ സേവിക്കണം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ വിശ്വസ്തതയോടെ സേവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
