Uncategorized

“എന്തുകൊണ്ട് തിന്മ?”

വചനം

2 ദിനവൃത്താന്തം 12 : 14

യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സു വെക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു.

നിരീക്ഷണം

ശലോമോൻ രാജാവിന്റെ മകനായിരുന്ന രെഹബെയാമിന്റെ ജ്ഞാനകുറവുമൂലം യിസ്രയേൽ രണ്ടായി വിഭാഗിക്കപ്പെട്ടു. അല്ലെങ്കിൽ അതിനെ ഒരുമിച്ച് നിർത്താമായിരുന്നു. അതുമാത്രമല്ല രെഹബെയാം ദൈവത്തെ ആശ്രയിക്കുകയും ചെയ്തില്ല.

പ്രായോഗികം

രെഹബെയാമിന്റെ പ്രവർത്തികളും തന്റെ വാഴ്ചയുടെ തുടക്കത്തിൽ താൻ എടുത്ത തീരുമാനങ്ങളും കണ്ടാൽ താൻ ഒരിക്കൽപ്പോലും തന്റെ പിതാവായ ശലോമോനെ കണ്ടിട്ടുണ്ടാവില്ല എന്ന് തോന്നും. അല്ലെങ്കിൽ തന്റെ പിതാവിനൊപ്പം ഒരു നേരത്തെ ഭക്ഷം എങ്കിലും കഴിച്ചിട്ടുണ്ടോ എന്നും ചിന്തിക്കത്തക്ക രീതിയാലാണ് തന്റെ പ്രവർത്തനങ്ങള്‍ നടത്തിയത്. രെഹബെയാമിന്റെ പിതാവായ ശലോമോൻ ലോകത്തിൽ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും വലീയ ബുദ്ധിമാനായിരുന്നു. എന്നാൽ രെഹബെയാം തന്റെ മകനാണെന്ന് പോലും ചിന്തിക്കുവാൻ കഴിയാത്ത പ്രവർത്തികളാണ് താൻ ചെയ്തിരിക്കുന്നത്. പിതാവിനെയും മകനെയും തമ്മിൽ താരതമ്യം ചെയ്താൽ ശലോമോൻ തന്റെ ഭരണം ആരംഭിക്കുന്നതുതന്നെ ദൈവത്തോട് ആലോചന ചോദിച്ചുകൊണ്ടും ദൈവത്തിൽ നിന്ന് ജ്ഞാനം പ്രാപിച്ചുകൊണ്ടും ആയിരുന്നു. അതെസമയം രെഹബെയാം തന്റെ സുഹൃത്തുക്കളോടായിരുന്നു ആലോചന ചോദിച്ചുകൊണ്ട് ഭരണം ആരംഭിച്ചത്. അതു തന്നെ ആയിരുന്നു അവന്റെ പതനത്തിനു കാരണവും. അന്റെ ഹൃദയം യഹോവയിൽ ഏകാഗ്രമായിരുന്നില്ല. തത്ത്വചിന്തകരും സാമൂഹ്യശാത്രജ്ഞരും ആദിമുതലേ ചോദിക്കുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ട് തിന്മ ഭൂമിയൽ പെരുകുന്നു? ഒരു രാജാവ് പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കാത്തതുകൊണ്ട് തന്റെ ജീവിത്തിലും രാജ്യത്തിലും തിന്മഭവിച്ചു എന്ന് ദൈവ വചനം നമ്മെ പഠിപ്പിക്കുന്നു. രാജാക്കന്മാരുടെ കാര്യത്തിലും അതുപോലെ തന്നെ സാധാരണ ജനങ്ങളുടെ കാര്യത്തിലും ഇത് സത്യം തന്നെയാണ്. പ്രീയ സുഹൃത്തേ, യഹോവയായ ദൈവത്തെ അന്വേഷിക്കുവാനും പൂർണ്ണഹൃദയത്തോടെ ദൈവത്തെ സേവിക്കുവാനും തയ്യാറായാൽ തിന്മ ഇല്ലാതെയാകും. നമ്മുടെ ജീവിതം അനുഗ്രഹപൂർണ്ണമാകും. അതിനായി നമുക്ക് ശ്രമിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

പൂർണ്ണഹൃദയത്തോടെ അങ്ങയിൽ ആശ്രയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ