Uncategorized

“യേശുക്രിസ്തു സഭയുടെ തലവൻ”

വചനം

ഫിലിപ്പിയർ 2 : 3

ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.

നിരീക്ഷണം

യേശുക്രിസ്തുവിന്റെ അനുയായികള്‍ എന്ന നിലയിൽ നാമ്മുടെ ജീവിതം ഒരിക്കലും സ്വയം പുകഴുന്നതല്ല എന്ന് അപ്പോസ്ഥലനായ പൗലോസ് ഈ വചനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ നിമിത്തം നാം തല വീർപ്പിച്ചു നടക്കുന്നത് ദൈവഹിത്തിന് യേജിച്ചതല്ല എന്ന് വ്യക്തമാക്കുന്നു.

പ്രായോഗികം

അപ്പോസ്ഥലനായ പൗെലോസിന്റെ ഈ നിർദ്ദേശം നൽകിയതിനു ശേഷം യേശുക്രിസ്തുവിന്റെ മനസ്സ് എങ്ങനെയുള്ളതെന്നും, തന്റെ പിതാവിന്റെ ഇഷ്ടം അനുസരിക്കുവാൻ ക്രിസ്തു എന്തു ചെയ്യുവാൻ തയ്യാറായി എന്നും  വിവരിച്ചു. യേശുക്രിസ്തു തന്നെത്താൻ താഴ്ത്തി ക്രൂശിലെ മരണം കൈവരിച്ചു. ചരിത്രത്തിൽ ഏറ്റവും വേദനാജനകമായ മരണ മാർഗം വരിക്കുക മാത്രമല്ല, ശാപവും അപമാനവും നാണക്കേടും അതിനൊപ്പം താൻ വഹിച്ചു. ഈ വാക്യം വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും, അപ്പോസ്തലനായ പൗെലോസ് ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് വേണ്ടിക്കൂടി എഴുതിയതാണെന്ന്! കൊലോസ്യർ 1:18 ൽ പൗലോസ് പറഞ്ഞു, “യേശുക്രിസ്തു സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു.” യേശുക്രിസ്തു എങ്ങനെയാണ് ഇത്രയും ഉന്നതമായ സ്ഥാനം നേടിയതെന്ന് ചിന്തിച്ചാൽ തീർച്ചയായും തന്നെത്താൻ താഴ്ത്തിക്കൊണ്ട് എന്ന് നമുക്കറിയാം. സ്വാർത്ഥ അഭിലാഷത്തിന്റെയും വ്യർത്ഥമായ അഹങ്കാരത്തിന്റെയും വെല്ലുവിളിയുമായി നാം ഈ കാലഘട്ടത്തിൽ പോരാടുകയാണ്. നമ്മുടെ വലിയ തലയും “സഭയുടെ തലവനുമായ യേശുവിന്റെ” അടുക്കൽ എത്തണമെങ്കിൽ നാം ഇതിനോട് പോരാടി ജയിക്കുക തന്ന വേണം. .

പ്രാർത്ഥന

പ്രീയ യേശുവേ,

ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ അങ്ങയുടെയും മനുഷ്യരുടെയും മുമ്പാകെ  നടക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ! ആമേൻ