Uncategorized

“എന്തുതന്നെ ആയാലും, ജീവിക്കുക”

വചനം

1 കൊരിന്ത്യർ 9 : 27

“മറ്റുളളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊളളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു”.

നിരീക്ഷണം

ഒരു കായികതാരമെന്നനിലയിൽ സമ്മാനം നേടുക എന്നലക്ഷ്യത്തോടെ പുറപ്പെടുന്നതിനെക്കുറിച്ച് ആണ് അപ്പോസ്തലനായ പൌലോസ് ഇവിടെ പ്രസ്താവിക്കുന്നത്.  സമ്മാനം നേടുന്നതിനുളള ഏകമാർഗ്ഗം ജഡത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയും ജഡത്തിന്റെ ഇഷ്ടത്തിനല്ല സ്വന്ത ഇഷ്ടത്തിൽ ജഡത്തെക്കൊണ്ടുവരുകയും ചെയ്യുക എന്നതാണ്. അതുപോലെ ക്രീസ്തീയ ജീവിതവും ജഡത്തിന്റെ ഇഷ്ടത്തിനല്ല മറിച്ച് ആത്മാവിന്റെ ഇഷ്ടത്തിന് നമ്മുടെ ഇഷ്ടത്തെ നിയന്ത്രിക്കുക എന്നതാണ്.  അതുകൊണ്ടാണ് പൌലോസ് ഇങ്ങനെ പറഞ്ഞത് “ഞാൻ മറ്റുളളവരോട് സുവിശേഷം പ്രസംഗിച്ചശേഷം അത് അനുസരിക്കാതെ സ്വന്ത ഇഷ്ടപ്രകാരം ജീവിക്കുന്ന ഒരു വ്യാജനാകില്ല” എന്ന്.  മറിച്ച് എന്തെല്ലാം വന്നാലും, “ഞാൻ പ്രസംഗിച്ച പോലെ ജീവിക്കും”!

പ്രായോഗികം

കഴിഞ്ഞ പകർച്ചവ്യാതിയുടെ കാലഘട്ടങ്ങളിൽ നമ്മള്‍ പ്രീയപ്പെട്ടവരായി കരുതിയിരുന്ന പലരുടെയും രഹസ്യങ്ങള്‍ വെളിപ്പെട്ട നാളുകളായിരുന്നു.  ധാർമ്മീക പരാജയങ്ങളും സാമ്പത്തീക വിവേചനങ്ങളും ഒരിക്കൽ മറച്ചുവച്ചത് പൊതുജനങ്ങളുടെ ഇടയിൽ ജോലികള്‍ നഷ്ടപ്പെട്ടും കുടുംബബന്ധത്തെ തകർത്തുംകൊണ്ട് വെളിപ്പെട്ടുവരികയായിരുന്നു. എന്താണ് സംഭവിച്ചത്?  പ്രധാനമായും ഇതിലൂടെ കാപട്യത്തെ വെളിപ്പെടുത്തി എന്ന് മനസ്സിലാക്കാം. ഈ രീതിയിൽ കുടുങ്ങീയ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, അവർ, പരീശന്മാർ ജനങ്ങളുടെമേൽ ഭാരമേറീയ ചുമടുകയറ്റുകയും അവർ അതിൽ തൊടാതിരിക്കുകയും ചെയ്തതുപോലെ ആണ്.  അവർക്ക് സ്വയം ചെയ്യാൻ കഴിയാത്ത ഭാരങ്ങള്‍ ജനത്തിന്റെ തലയിൽ കെട്ടിവച്ചു.  ഈ വാക്യത്തിൽ പൌലോസ് പറയുന്നത്, സ്വന്തം ജഡത്തിന്റെ ഇച്ഛകളെ അതിജീവിക്കുവാൻ ജഡത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുന്നു എന്നാണ്. “യേശുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ നാം ശരിയായ രീതിയിൽ ജീവിക്കണം”.  എന്നത് എക്കാലത്തെയും ഓർമ്മപ്പെടുത്തലുകളാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു, അതിന് എന്നെ സഹായിക്കേണമേ.  ജീവകാലമൊക്കെയും അങ്ങയുടെ ഇഷ്ട പ്രകാരം ജീവിച്ച് എന്റെ ജഡത്തിന്റെ ഇച്ഛകളെ അതിജീവിക്കുവാൻ എന്നെ സഹായിക്കേണമേ. അമേൻ.