Uncategorized

“പൂർണ്ണമായ അനുസരണം”

വചനം

യോശുവ 22 : 1,2

അക്കാലത്തു യോശുവ രൂബേന്യരേയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു. അവരോടു പറഞ്ഞതു:  യഹോവയുടെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതൊക്കെയും നിങ്ങള്‍ പ്രമാണിക്കയും ഞാൻ നിങ്ങളോട് കല്പിച്ച സകലത്തിലും എന്റെ വാക്കു അനുസരിക്കയും ചെയ്തിരിക്കുന്നു.

നിരീക്ഷണം

യോർദാന്റെ പടിഞ്ഞാറ് ഭാഗത്തുളള ഗിലെയാദിൽ താമസിക്കാൻ അനുവദിക്കണമെന്ന് യിസ്രായേലിലെ ഈ രണ്ടര ഗോത്രങ്ങള്‍ നേരത്തെ മോശയോട് ആവശ്യപ്പെട്ടിരുന്നു. മോശ ഇത് സമ്മതിച്ചിരുന്നു എങ്കിലും യിസ്രായേൽ വാഗ്ദത്ത ദേശം കീഴടക്കുന്നതുവരെ അവർ തങ്ങളുടെ സഹ ഗോത്രങ്ങളുമായി യുദ്ധം ചെയ്യണമെന്നും തുടർന്ന് അവരെ ഗിലെയാദിലേക്ക് തിരിച്ചയക്കണമെന്നും പറഞ്ഞു. കർത്താവിനോടുളള വാഗ്ദത്തം അവർ പൂർണ്ണമായി പാലിച്ചുകൊണ്ട് മോശയെയും യോശുവയെയും “പൂർണ്ണമായി അനുസരിച്ചു” അങ്ങനെ യോശുവ അവരെ ഗിലയാദിലെ അവരുടെ വീടുകളിലേക്ക് തിരിച്ചയച്ചതായി ഈ ഭാഗത്തിൽ നാം വായിക്കുന്നു.

പ്രായോഗികം

“പൂർണ്ണമായ അനുസരണത്തിൽ” കർത്താവിനെ സേവിക്കുന്നത് എങ്ങനെ ആയിരിക്കും? നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല എന്ന് അല്ല പറയുന്നത്. എന്നാൽ പൂർണ്ണമായി അത് നിറവേറ്റാൻ പലപ്പോഴും കഴിയാറില്ല. ഞാൻ പൂർണ്ണഹൃദയത്തോടെ കർത്താവിനെ സ്നേഹിക്കുന്നു, ഞാൻ എന്നെതന്നെ പൂർണ്ണമായി കർത്താവിന് സമർപ്പിച്ചിരിക്കുകയാണ് എന്നാലും എന്റെ ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ പൂർണ്ണമായി അനുസരിക്കുന്നതിൽ വീഴ്ച്ചകള്‍ വന്നിട്ടുണ്ടെന്ന് എനിക്കറിയാം.  ചിലപ്പോള്‍ ഞാൻ ഇടറിപ്പോയിട്ടുണ്ട്, എന്നാൽ കർത്താവ് എന്നോട് പലപ്പോഴും ക്ഷമിച്ച് താങ്ങിനടത്തുന്നു.  എന്റെ ജീവിത്തിന്റെ അവസാന നാള്‍വരെ കർത്താവിനെ “പൂർണ്ണമായി അനുസരിക്കുവാൻ” ഞാൻ പരിശ്രമിച്ചുകൊണ്ടെയിരിക്കും ആ ശ്രമം ഒരിക്കലും അവസാനിപ്പിക്കില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഹൃദയം പൂർണ്ണമായി, സംപൂർണ്ണമായി അങ്ങയുടെതാണ്. എന്നാൽ പൂർണ്ണമായി അങ്ങയെ അനുസരിക്കാത്ത അവസരങ്ങളുമുണ്ടായിട്ടുണ്ട്. കാത്താവേ അങ്ങയെ പൂർണ്ണമായി അനുസരിക്കുവാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ