“മെച്ചപ്പെട്ടത് ലഭിക്കുന്നതു വരെ ഉപേക്ഷിക്കരുത്”
വചനം
സഭാപ്രസംഗി 7 : 18
നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം; അതിങ്കൽനിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തൻ ഇവ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുപോരും.
നിരീക്ഷണം
ജ്ഞാനിയായ ശലോമോന്റെ നിർദ്ദേശം എത്ര അർത്ഥവത്താണ്! ഏതുതരം മാറ്റത്തെക്കുറിച്ചായാലും നിലവിലുള്ള ഉറപ്പുള്ള കാര്യത്തിൽ നിന്ന് പിന്മാറുന്നതിന് മുൻപ്, പുതിയ കരാർ ഒപ്പിട്ട് പൂർണ്ണമായി ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം വളരെ വ്യക്തമായി പറയുന്നു.
പ്രായോഗീകം
ഈ വിവേകശാലിയായ മനുഷ്യന്റെ ഉപദേശം അവഗണിച്ചവരുടെ എണ്ണം ഒത്തിരിയാണ്. അവ നമ്മുടെ കൈവിരലുകൾകൊണ്ട് എണ്ണുവാൻ കഴിയുകയില്ല. ഓരോ വ്യക്തികളുടെ അനുഭവം നാം ശ്രദ്ധിച്ചാൽ പത്തിൽ ഒമ്പത് തവണയും അവർ ഇങ്ങനെ പറയും “എന്തോ മാറ്റം വരാൻ പോകുന്നുവെന്ന് എനിക്ക് തോന്നി, അതുകൊണ്ട് ഞാൻ ആ ജോലി ഉപേക്ഷിച്ചു, എന്നാൽ പിന്നീട് മറ്റൊരു അവസരവും ലഭിച്ചില്ല” എന്ന്. എന്തായിരുന്നു അങ്ങനെ പറയുന്നവരുടെ തെറ്റ്? ആ വിവേകശാലിയായ ശലോമോന്റെ ഉപദേശം അവർ മറന്നുകളഞ്ഞു എന്നതാണ്. അതുകൊണ്ട് മറ്റുള്ളവരോട് പറയുവാൻ ഉള്ളത്, മാറ്റം വരുവാൻ പോകുന്നുവെന്ന് തോന്നുമ്പോൾ പുതിയൊരു അവസരം (വാതിൽ) തുറന്നുകിട്ടുന്നതുവരെ കാത്തിരിക്കുക. മാറ്റത്തിനുള്ള സമയമാകുമ്പോൾ ആ വാതിൽ തുറക്കപ്പെടും. ഇനി വാതിൽ തുറന്നില്ലെങ്കിലോ, മെച്ചപ്പെട്ട മറ്റൊരു അവസരം ലഭിക്കുന്നതു വരെ ലഭിച്ച ജോലി ഉപേക്ഷിക്കരുത്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എപ്പോഴും പുതിയ വാതിലുകൾ തുറന്നു തരുന്നതിനായി നന്ദി. അങ്ങയോട് പറ്റി ആ വാതിലുകളിലൂടെ കടന്ന് അങ്ങയെ മഹത്വപ്പെടുത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
