“ദയവായി സമ്മതിക്കുക”
വചനം
2 ശമുവേൽ 12 : 12, 13
നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
നിരീക്ഷണം
ദാവീദ് ബത്ത്ശേബയുമായി പാപം ചെയ്തു, അതൊരു തുടക്കം മാത്രമായിരുന്നു. പ്രവാചകനായ നാഥാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ദാവീദ് അത് സമ്മതിച്ചു.
പ്രായോഗീകം
ജീവിത്തിൽ കുറ്റബോധത്തിന്റെ ഭാരവുമായി ജീവിക്കുന്നതിനേക്കാൾ മോശമായ മറ്റൊന്നുമില്ല. നമുക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കുവാനും, വസ്ത്രം ധരിക്കുവാനും, ഒരുങ്ങുവാനും, പ്രഭാത ഭക്ഷണം കഴിക്കുവാനും ജോലിക്ക് പോകുവാനും സാധിച്ചേക്കാം, പക്ഷേ ഉള്ളിൽ ഒരു ജീവിതത്തിൽ ഒരു സുഖവും തോന്നുകയില്ല. കാലക്രമേണ ആ ഭാരം കൂടിവരികയേയുള്ളൂ. എല്ലാം സാധാരണമാണ് എന്ന് നടിക്കുന്നതിന് പകരം, ഒടുവിൽ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം അത് തുറന്നു സമ്മതിക്കുക എന്നതാണ്. തീർച്ചയായും അതൊരു കടുപ്പമേറിയ കാര്യമായിരിക്കാം, നിങ്ങൾക്ക് അതിന് മറുപടി പറയേണ്ടിയും വരുമായിരിക്കാം. ചെയ്ത തെറ്റിനെ ഗൗരവം അനുസരിച്ച് അതുമൂലമുണ്ടായ മുറിവുകൾ ഉണങ്ങുവാൻ സമയമെടുത്തേക്കാം. എങ്കിലും കാലക്രമേണ കാര്യങ്ങൾ ശരിയാകും. അതെ, ചില പാടുകൾ അവേശിഷിപ്പിച്ചേക്കാം, പക്ഷേ ആ അവസ്ഥയ്ക്ക് ശാന്തയുണ്ടാകും. നമുക്ക് അത് ഒളിച്ചുവെക്കാം എന്നാൽ തുരുമ്പിന് മുകളിൽ പെയ്റ്റ് അടിക്കുവൻ കഴിയില്ല പാപം ഒളിച്ചുവെക്കുന്നത് ഒടുവിൽ ഉള്ളിൽ തുരുമ്പ് പിടിക്കുന്നതിനോ അഴികിപ്പോകുന്നതിനോ കാരണമാകും. അതിനാൽ എന്തകൊണ്ട് ഇന്ന് തന്നെ അത് തുറന്ന് സമ്മതിച്ചുകൂടാ? നമ്മുടെ പാപങ്ങളെ ഏറ്റു പറഞ്ഞാൽ തീർച്ചയായു ദൈവം നമ്മോട് ക്ഷിമിക്കുക തന്നെ ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ പാപങ്ങളെ ക്ഷിമിച്ച് എന്നെ നന്നായി കഴികി വെടിപ്പാക്കുമാറാകേണമേ. ആമേൻ
