Uncategorized

“നിങ്ങള്‍ തളരുകയില്ല”

വചനം

അപ്പോ. പ്രവൃത്തികള്‍ 20 : 2

“ആ പ്രദേശങ്ങളിന്‍ക്കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്ത് എത്തി”.

നിരീക്ഷണം

അപ്പോസ്തലനായ പൌലോസിനും തന്റെ കൂട്ടാളികള്‍ക്കും എതിരെ എഫെസൊസ് പട്ടണത്തിൽ ഉണ്ടായ കലഹങ്ങളിൽ നിന്നും ആപത്ത് ഒന്നും ഭവിക്കാതെ അവർ പുറത്തുവന്നു.  മാത്രമല്ല അവർ അവിടെ നിന്നും മക്കദോന്യ മുതല്‍ യവനദേശം വരെ വചനത്തിൽ നിന്നും പ്രബോധിപ്പിച്ചുകെണ്ട് സഞ്ചരിച്ചു എന്ന് വചനം പറയുന്നു.  അപ്പോസ്ഥലനായ പൌലോസിന് അനേകം പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും താൻ പോകുന്നിടത്തൊക്കെയും ജനങ്ങളെ അനുഗ്രഹിക്കയും, വിശ്വാസത്തിൽ ഉറപ്പിക്കുകയും ചെയ്തു പോന്നു. അങ്ങനെ ദൈവത്തിൽ ആശ്രയിക്കുന്ന ഒരു വ്യക്തിയെ തളർത്തുവാൻ ആർക്കും സാധ്യമല്ല എന്ന് തെളിയിച്ചു.

പ്രായോഗികം

നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളെ ഉപദ്രവിക്കുന്നതിൽനിന്നും പിന്തിരിയുന്നില്ല എങ്കിൽ നിങ്ങള്‍ എന്തുചെയ്യും? അപ്പോസ്തലനായ പൌലോസ് യാത്ര ചെയ്ത് കൃപയുടെ സുവിശേഷവുമായി പോയ ഇടങ്ങളിൽ ധാരാളം എതിരുകള്‍ താൻ അഭിമുഖീകരിച്ചിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളിൽ ഉപദ്രവങ്ങളിൽ നിന്നും ദൈവ കൃപയാൽ രക്ഷപ്പെട്ടിട്ടുണ്ട്.  എന്നാൽ ഒരിക്കൽ പൌലോസിനെ കല്ലെറിഞു അവശനാക്കി മരിച്ചുപോയി എന്ന് കരുതി തന്നെ പട്ടണത്തിനു പുറത്ത് ഉപേക്ഷിച്ചു. അവര്‍ പോയതിനു ശേഷം പൌലോസ് പിന്നെയും എഴുന്നേറ്റ് ദെര്‍ബ്ബെയിൽ ചെന്ന് പ്രസംഗിച്ചു തുടങ്ങിയെന്ന് തിരുവെഴുത്തു പറയുന്നു, (അപ്പോ. പ്രവൃത്തികള്‍ 14 ). ഒരു പക്ഷേ, അപ്പോസ്തലനായ പൌലോസിന്റെ അത്രയും തന്നെ ധൈര്യം നമുക്ക് ഉണ്ടാകണമെന്നില്ല. എന്നാൽ ഏത് സാഹചര്യത്തിലും നമ്മുടെ പൂർണ്ണമായ ആശ്രയം കര്‍ത്താവിലായിരിക്കണം. അങ്ങനെ കർത്താവിൽ ആശ്രയിച്ചാൽ ഏതു വീഴ്ചയിൽ നിന്നും താങ്കള്‍ എഴുന്നേൽക്കും ഒരിക്കലും പരാജിതനാകയില്ല.  ദൈവത്തിൽ ആശ്രയിക്കുന്ന താങ്കളെ തളർത്തുവാൻ യാതൊരു ശക്തിക്കും കഴിയുകയില്ല.

പ്രാര്‍ത്ഥന

പ്രീയ യേശുവേ, ഇന്നേ ദിവസം നല്ലൊരു ദിവസമെന്ന് എനിക്ക് കാണുവാനും മനസ്സിലാക്കുവാനും കഴിയുന്നു. എന്നാൽ എന്റെ ഇന്നലെകള്‍ ഇതുപോലെ നല്ലതും മനോഹരവും ആയിരുന്നില്ല. എന്നാൽ അങ്ങ് എന്നെ എഴുന്നേൽപ്പിക്കുകയും മുന്നോട്ട് പോകുവാൻ കൃപ നൽകുകയും ചെയുന്നതിന് നന്ദി. ആമേന്‍