Uncategorized

“ഏത് അവസ്ഥയിലും സന്തോഷം നിലനിർത്തുക”

വചനം

സങ്കീർത്തനം 137 : 3

ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: സീയോൻ ഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവർ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.

നിരീക്ഷണം

ബാബിലോണിലെ രാജാവ് യിസ്രായേൽ ജനങ്ങളെ അടിമകളാക്കി കൊണ്ടുപോയിരുന്നു. യിസ്രായേൽ ജനം അടിമകളായിരിക്കുമ്പോൾ, അവരെ പീഡിപ്പിക്കുന്നവർ അവരുടെ സന്തോഷകരമായ സ്തുഗീതങ്ങൾ കേൾക്കുവാൻ ആഗ്രഹിച്ചു.

പ്രായോഗികം

യേശുവിനെ അനുഗമിക്കുന്നവർ നമ്മുടെ ദൈവത്തിന് എപ്പോഴും സന്തോഷകരമായ സ്തുതിഗീതം പാടാറുണ്ട്. എന്നാൽ യേശുവിൽ വിശ്വസിക്കാത്തവർ എപ്പോഴും നമ്മുടെ പാട്ട് കേൾക്കുവാനും നമ്മുടെ സന്തോഷം അനുഭവിക്കുവാനും ആഗ്രഹിക്കുന്നു. യിസ്രായേൽ ജനം ചോദിച്ചു, “ഞങ്ങൾ യഹോവയുയെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെ?” (വാക്യം 4). ഇതാണ് നാം മനസ്സിലാക്കേണ്ടത്, നമ്മുടെ സന്തോഷകരമായ സ്തുഗീതങ്ങൾ പരിചിതവും സുഖപ്രദവുമായ സ്ഥലങ്ങളിൽ മാത്രമേ പാടുവാൻ കഴിയുന്നുള്ളൂവെങ്കിൽ അതിന് അർത്ഥമില്ല. പകരം, അന്യദേശത്തും ദുഃഖവേളകളിലും നമ്മുടെ ദൈവത്തിന് എപ്പോഴും സന്തോഷകരമായ സ്തുതിഗീതം പാടുകയാണ് വേണ്ടത്. ദൈവത്തെ പുർണ്ണഹൃദയത്തോടെ പാടിസ്തുതിക്കുന്നതാണ് മറ്റുള്ളവരുടെ ഹൃദയത്തെയും മനസ്സിനെയും ദൈവത്തിങ്കലേയ്ക്ക് തിരിക്കുന്നത്. ഒരു കാര്യം ഓർക്കുക നിങ്ങൾ എന്തുതന്നെ ചെയ്താലും നിങ്ങളുടെ സന്തോഷം നിലനിർത്തുക.

പ്രാർത്ഥന

പ്രീയ യേശുവേ,

ഏതു സാഹചര്യത്തിലും സന്തോഷത്തോടെ ദൈവത്തെ പാടിസ്തുതിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ