Uncategorized

“സകലവും വിട്ടു”

വചനം

ലൂക്കൊസ് 5 : 11

പിന്നെ അവർ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.

നിരീക്ഷണം

പത്രോസും, യാക്കോബും, യോഹന്നാനും വേണ്ടി യേശു മീൻപിടിത്തത്തിൽ അത്ഭുതം പ്രവർത്തിച്ചതിനുശേഷം അവരോട് തന്നെ അനുഗമിക്കുവാൻ അരുളിചെയ്തു. അവർ കണ്ട ആ അത്ഭുതം അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു അതിനാൽ അവരുടെ മീൻപിടിത്തം അവിടെ അവസാനിപ്പിച്ച് അവർ യേശുവിനെ അനുഗമിച്ചു.

പ്രായോഗികം

യേശുക്രിസ്തുവിനെ അനുഗമിക്കുന്ന ഓരോ വിശ്വാസിക്കും പറയുവാൻ കഴിയുന്ന ഒരു കാര്യം അവരുടെ ജീവിത്തിലെ സ്വന്തമായ തിരഞ്ഞെടുപ്പുകളെല്ലാം അവസാനിച്ചു എന്ന് തോന്നുകയും മറ്റൊരു വഴിയും ഇല്ല എന്ന ഒരു സാഹചര്യത്തിലെത്തുകയും ചെയ്തപ്പോൾ അവർ യേശുവിന്റെ അടുക്കൽ എത്തി എന്നതാണ്. നമ്മുടെ ഉപജീവന വഴി ആയിരിക്കരുത് നമ്മുടെ ആത്യന്തീക ലക്ഷ്യം കാരണം നമ്മുടെ ദൈനന്തിന ആവശ്യങ്ങൾ നടത്തിത്തരുവാൻ നമ്മുടെ കർത്താവിന് കഴിയും. ഇവിടെ തന്നെ അനുഗമിക്കുവാൻ പറഞ്ഞപ്പോൾ തന്നെ അവരുടെ ഉപജീവന മാർഗ്ഗമായിരുന്ന പടകും വലയും കളഞ്ഞതുമാത്രമല്ല അവരുടെ പാപ സ്വഭാവത്തെ തന്നെ മാറ്റി യേശുവിനെ അനുഗമിക്കുവാൻ തയ്യാറായി, അതോടെ ആ പ്രവർത്തി തീർന്നു എന്നും തുടർന്ന് ദൈവഹിതപ്രകാരം ഉള്ള ജീവിതം തുടർന്നു വെന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു. ആകയാൽ ഇന്ന് താങ്കൾ ആയിരിക്കുന്ന അവസ്ഥയെ മറന്ന് അത് കഴിഞ്ഞു എന്നു പറയുകയും തുടർന്ന് യേശുക്രിസ്തുവന് വേണ്ടി ജീവിക്കുകയും ചെയ്യേണ്ട ദിവസമാണ്, അതിനായി സമർപ്പിക്കുക.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ തിരഞ്ഞെടുപ്പുകളെല്ലാം അവസാനിച്ചു. ഇനി അങ്ങയുടെ ഹിതപ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ