Uncategorized

“ദൈവത്തെ മഹത്വീകരിക്കാത്തത് ജ്ഞാനമോ വിഡ്ഢിത്തമോ?”

വചനം

ദാനിയേൽ 5 : 23

തിരുമനസ്സിലെ ശ്വാസവും എല്ലാവഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്വീകരിച്ചതുമില്ല.

നിരീക്ഷണം

ബാബേൽ രാജാവായ നെബുഖദ്നേസറിന്റെ മകനായിരുന്നു ബെൽശസ്സർ. ഒരു രാത്രിയിൽ തന്റെ കൂറ്റൻ വിരുന്നു ശാലയിൽ രാജാക്കന്മാർക്കും മഹത്തുക്കൾക്കും വിരുന്ന് നടത്തുമ്പോൾ ദൈവത്തിന്റെ കൈ അദ്ദേഹത്തിന് എതിരായി വരികയും വിരൽകൊണ്ട് ചുവരിൽ ആർക്കും മനസ്സിലാകാത്ത വാക്കുകൾ എഴുതുകയും ചെയ്തു. ആ എഴുതപ്പെട്ട വാക്കുകളെ വ്യാഖ്യാനിക്കുവാൻ ദാനിയേലിനെ കൊണ്ടുവന്നു. നെബുഖദ്നേസറിന്റെ പഴയകാല ചരിത്രം മുഴുവൻ ദാനിയേൽ രാജാവിനെ ബോധിപ്പിച്ചു. ഒടുവിൽ അദ്ദേഹം ദൈവം ആരെന്ന് മനസ്സിലാക്കുകയും ദൈവത്തെ ബഹുമാനിക്കുകയും ചെയ്തു. എന്നാൽ ദാനിയേൽ ഇപ്രകരം പറഞ്ഞു രാജാവേ തങ്ങയുടെ പിതാവിന്റെ തെറ്റിന് ദൈവശിക്ഷ ലഭിച്ചത് കണ്ടിട്ടും നിങ്ങൾ അതിൽ നിന്ന് പാഠം പഠിച്ചില്ല.  കൂടാതെ രാജാവിന് ജീവൻ തന്ന സത്യദൈവത്തെ ഒരിക്കലും സേവിക്കുവാൻ ശ്രമിച്ചിട്ടുമില്ല.

പ്രായോഗികം

ഒരാളുടെ സ്വന്തം കുടുംബത്തിൽ ദൈവത്തിന്റെ ശിക്ഷാവിധിയുണ്ടാവുകയും ദൈവ കരുണകൊണ്ട് വിടുതൽ നേടുകയും ചെയ്തിട്ടുണ്ടെങ്കിൽ കുടുംബത്തിലുള്ള മറ്റുള്ളവർ പിന്നീട് അങ്ങനെ സംഭവിക്കാതിരിക്കുവാൻ തങ്ങളെ തന്നെ സൂക്ഷിക്കേണ്ടുന്ന പാഠം പഠിക്കും എന്നതാണ് സത്യം. എന്നാൽ ബെൽശസ്സർ ആ പാഠം പഠിച്ചില്ല മാത്രമല്ല പിതാവിനെക്കാൾ കൂടുതൽ ക്രൂരത താൻ ചെയ്യുകയും ചെ്യതു. മറ്റുള്ളവരിൽ നിന്ന് ജാഞനം ഗ്രഹിക്കുന്നതിനുപകരം അദ്ദേഹം സ്വന്തം ബുദ്ധിശൂന്യത വെളിപ്പെടുത്തി. ഇതിൽ നിന്ന് നാം പഠിക്കുന്ന പാഠം എന്താണ്? നാം ഒരിക്കലും മറ്റുളളവരുടെ വിഡ്ഢിത്തത്തെകണ്ട് പഠിക്കരുത്, നമുക്ക് ദൈവീക ജ്ഞനം പ്രാപിച്ച് ദൈവഹിതപ്രകാരം  ജീവിക്കുവാൻ ശ്രമിക്കണം, അതാണ് ആവശ്യം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഈ അന്ധകാരം നിറഞ്ഞ ലോകത്തിൽ അങ്ങയുടെ ഇഷ്ടം ചെയ്ത് ജ്ഞാനത്തോടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ